ഇ അഹമ്മദിന്റെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യത: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ കണ്ണൂരിലെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ താണയിലെ വസതിയായ സിതാരയില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒരു എസ്.ഐയുടെ കീഴില്‍ പത്തോളം സായുധ പോലിസുകാരാണു കാവല്‍ നില്‍ക്കുന്നത്.

കൊളംബോയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ് അനുകൂല ദലിത് സംഘടനകളുടെ പ്രതിഷേധമുണ്ടാവുമെന്നും അയ്യങ്കാളിപ്പട മന്ത്രിയുടെ വസതി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മന്ത്രിയുടെ വീട്ടിനുമുന്നില്‍ കഴിഞ്ഞ മൂന്നുദിവസമായി സായുധ പോലിസിന്റെ കാവലുണ്ട്.
E-AHAMMED.Home

അയ്യങ്കാളിപ്പടയെ സഹായിക്കാന്‍ മററുപല സംഘടനകളും രംഗത്തുവന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈക്കാര്യം കണക്കിലെടുത്താണ് സുരക്ഷാ നടപടി. ഇതുവഴി കടന്നുപോവുന്ന മുഴുവന്‍ വാഹനങ്ങളെയും അപരിചതരെയും ദുരൂഹസാഹചര്യത്തില്‍ കാണുന്നവരെയും പോലിസ് നിരീക്ഷിക്കും. കൂടാതെ, പൊലിസ് പട്രോളിംഗും നടത്തുന്നുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ് റേറഷനിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Keywords: Kerala, Kannur, E. Ahammed, House, Home, security, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم