ലാവ്‌ലിന്‍ കേസ്: തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വം: പിണറായി

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സി.പി.എം. സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസ് നീണ്ടുപോയ സാഹചര്യത്തിലാണ് നിയമോപദേശപ്രകാരം വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ കോടതി തന്നെ വിസ്മയിച്ചുപോയിരുന്നുവെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതു തന്നെ സി.പി.എമ്മിനെ തകര്‍ക്കണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. വ്യക്തിയെന്ന നിലയില്‍ എനിക്ക് കേസിന്റെ കാര്യത്തില്‍ വേവലാതിയുണ്ടായിട്ടില്ല. കാരണം ഞാനെടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പാര്‍ട്ടി പറഞ്ഞു. പ്രസ്ഥാനത്തിലെ ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രാചരങ്ങള്‍ എത്താത്തിടത്ത് എത്തുന്നത് എന്താണ്? വ്യക്തിപരമായി എന്നെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും ആലോചിക്കണം. പാര്‍ട്ടി ഒരേസമയം നിയമപരമായും രാഷ്ട്രീയമായും ഒരേസമയം നേരിടുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒടുവില്‍ കോടതിക്ക് തോന്നി കേസില്‍ നിന്ന് ഒഴിവാക്കി. ഇതിന്റെ രേഖകളെല്ലാം പരസ്യമാണ്. രേഖ മുല്ലപ്പള്ളിക്കും കിട്ടും. ഇന്നും അദ്ദേഹത്തിന്റെ വിടുവായത്തം കേട്ടു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കുന്ന ശീലം വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Pinarayi Vijayan

സ്വീകരണയോഗത്തില്‍ നേതാക്കളായ കോടിയേരിബാലകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.സുരേന്ദ്രന്‍, പി.ജയരാജന്‍, ടി.കൃഷങ്ങണന്‍, ജെയിംസ് മാത്യു, കെ.കെ.രാഗേഷ്, സി.രവീന്ദ്രന്‍,ജേക്കബ് മാസ്റ്റര്‍, ഇല്ലിക്കല്‍ അഗസ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.എം.ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി പി.ജയരാജന്‍ ഹാരമണിയിച്ചു. മറ്റു പോഷക സംഘടനകള്‍ക്കു വേണ്ടിയും നേതാക്കള്‍ ഹാരമണിയിച്ചു.

Keywords: Kerala, Kannur, Pinarayi Vijayan, CPM, CPI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم