എ.എന്‍ രമേശനെ അറസ്റ്റു ചെയ്തു: പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധസമരം നടത്തി

arrest
ചക്കരക്കല്‍: മുഖ്യമന്ത്രിയെ അക്രമിച്ച കേസില്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിനു കീഴിലുളളറേഷന്‍ കട ജീവനക്കാരനും സി. പി. എം പലേരി ബ്രാഞ്ച് സെക്രട്ടറിയുമായി എ. എന്‍ രമേശനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരും ജനപ്രതിനിധികളും ചക്കരക്കല്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധസമരം നടത്തി.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് പൊലീസ് രമേശനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് എടക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രകാശിനി, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസി. ചന്ദ്രന്‍ കല്ലാട്ട്, പി. പി ഉത്തമന്‍, കെ.മാധവന്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ വൈകിട്ട് സ്‌റ്റേഷനുമുന്നില്‍ ഉപരോധസമരം നടത്തുകയായിരുന്നു.

Keywords: Kerala, Kannu, Chakkarakkal, CPM, Bank, arrest, police station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم