മുഖ്യമന്ത്രിയുടെ നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സി.പി.എം നേതാക്കള്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നേരെ കല്ലെറിഞ്ഞയാളെന്ന് ചാനല്‍ ചിത്രീകരിച്ചയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സി. പി. എം നേതാക്കള്‍ ആരോപിച്ചു. കൊളച്ചേരി പളളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിനെ ചാനല്‍ ദൃശ്യം കണ്ട നാട്ടുകാര്‍ തിരിച്ചറിഞ്ഞുവെന്ന് സി.പി. എം ആരോപിച്ചു. എല്‍. ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഇയാള്‍ കല്ലേറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എല്‍. ഡി. എഫ് ജാഥയ്ക്കിടെ നുഴഞ്ഞുകയറി കോണ്‍ഗ്രസുകാര്‍ കുഴപ്പമുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും സി. പി. എം നേതൃത്വം ചൂണ്ടിക്കാട്ടി.

എന്നാല്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ പ്രതിക്കൂട്ടിലായ സി .പി .എം നേതൃത്വത്തിന്റെ മുഖം രക്ഷിക്കാന്‍ സ്വന്തംചാനല്‍ പടച്ചു വിട്ട പള്ളിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദൃശ്യം സി .പി .എം നേതൃത്വത്തിന്റെ പരിഹാസ്യമായ സ്ഥിതിയാണ് വെളിപ്പെടുത്തുന്നതെന്ന് ഡി സി സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
Kunhumohammed

കൈരളി പീപ്പിള്‍ കാണിക്കുന്ന ദൃശ്യം കുഞ്ഞുമുഹമ്മദിന്റേതു തന്നെയാണ്. പക്ഷേ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറു നടന്ന സ്ഥലത്തല്ല കുഞ്ഞുമുഹമ്മദെന്ന് ചിത്രത്തില്‍ വ്യക്തമാണ്. കോണ്‍ഗ്രസ് സമ്മേളനത്തിന് മുഴുപ്പിലങ്ങാട് നിന്നെത്തിയ പ്രവര്‍ത്തകരെ സി പി എമ്മുകാര്‍ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യമാണ് കൈരളി പീപ്പിള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെയുള്ള കല്ലേറുമായി കൂട്ടിക്കലര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ ഫഌ്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് കെട്ടിയ ട്യൂബ് ലൈറ്റുകള്‍ തകര്‍ക്കുകയും ചെയ്ത സി പി എമ്മുകാര്‍ക്കു നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. അവരെ പെട്ടെന്നു തന്നെനേതാക്കളിടപെട്ട് നിയന്ത്രിക്കുകയും ചെയ്തു. ഈയൊരു രംഗം വെച്ച് സി പി എം ക്രിമിനലുകളുടെ മുഖം രക്ഷിക്കാന്‍ കള്ളക്കഥ കെട്ടിച്ചമച്ചാല്‍ സ്ഥലം കൃത്യമായറിയുന്ന കണ്ണൂരിലെ ജനങ്ങള്‍ അത് പരിഹാസത്തോടെയാണ് കാണുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Kerala, Kannur, CPM, CM, Congress, Channel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم