അക്രമം കോണ്‍ഗ്രസിന്റെ ഭാഷയല്ല: രമേശ് ചെന്നിത്തല

കണ്ണൂര്‍: അക്രമം കോണ്‍ഗ്രസിന്റെ ഭാഷയല്ലെന്ന് കെ. പി. സി .സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ഉപവാസ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ചോരവീഴ്ത്തിയ സി. പി .എമ്മിന് ഞങ്ങള്‍ മറുപടി നല്‍കുക അക്രമത്തിലൂടെയല്ല ജനാധിപത്യരീതിയിലായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സി .പി എം അക്രമത്തില്‍ പ്രതിഷേധവുമായി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
Ramesh Chennithala
മുഖ്യമന്ത്രിക്കെതിരെ സമരം നടത്താം. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രതിപക്ഷത്തിനുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ ഇതു പോലെ അതിരു കടന്നിട്ടില്ല. ജനാധിപത്യ വ്യവസ്ഥിതിയിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ പുറത്താക്കാനുള്ള സി പി എം ശ്രമം കാടത്തമാണ്. അതിനെ കേരള സമൂഹം അംഗീകരിക്കില്ല. മുഖ്യമന്ത്രിക്കെതിരായ അക്രമത്തെ അപലപിക്കാനുള്ള സാമാന്യമര്യാദ പോലും പിണറായി വിജയന്‍ കാണിച്ചില്ല. അക്രമമുണ്ടായപ്പോള്‍ തങ്ങളല്ല അക്രമികളെന്ന് പിണറായി പറയുകയുണ്ടായി. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴും ഇതേ അഭിപ്രായമാണ് പിണറായി പറഞ്ഞത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ഞങ്ങളിത് ചെയ്യുമോയെന്നായിരുന്നു അന്നു പിണറായിയുടെ ചോദ്യം. ഇന്ന് ടി പി വധക്കേസില്‍ സി പി എം നേതാക്കളായ മോഹനനും കുഞ്ഞനന്തനുമൊക്കെ ജയിലില്‍കഴിയുകയാണ്.

മുഖ്യമന്ത്രിയെ അക്രമിച്ചത് സി പി എമ്മുകാരല്ലെന്ന് പിണറായി ആദ്യം പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവൈരമാണ് ഇതിനു പിന്നിലെന്നായി പിന്നത്തെ പ്രചരണം. അത് കഴിഞ്ഞ് കെ സുധാകരന്‍ ക്വട്ടേഷന്‍ കൊടുത്ത് ചാലക്കുടിയില്‍ നിന്നും വന്നമധുരജോഷി അടക്കമുള്ള നാലംഗ സംഘമാണെന്നാണ് സി പി എം നേതാക്കള്‍ പ്രഖ്യാപിച്ചത്. മധുര ജോഷി മരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞുവെന്നാണ് പറയുന്നത്. മരിച്ചയാള്‍ പുനര്‍ജന് മമെടുത്ത് കണ്ണൂരില്‍ വന്നു മുഖ്യമന്ത്രിയെ അക്രമിച്ചതാണോ.

എന്തെല്ലാം കള്ളക്കഥയുണ്ടാക്കിയാലും ഇതൊന്നും കേരളജനതയുടെ മുന്നില്‍ വേവാന്‍ പോകുന്നില്ല. മുഖ്യമന്ത്രിക്കെതിരായ അനാവശ്യസമരം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഊരിയ വാള്‍ ഉറയിലിടാന്‍ സി പി എം തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി .സിദ്ദിഖ്, പി .രാമകൃഷ്ണന്‍, കെ. പി കുഞ്ഞിക്കണ്ണന്‍, വി .എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, മുന്‍ മന്ത്രി കെ പി നൂറുദ്ദീന്‍, എം എ. എമാരായ അഡ്വ സണ്ണി ജോസഫ്, എ .പി അബ്ദുല്ല ക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ട്ടിന്‍ ജോര്‍ജ് സ്വാഗതവും ചന്ദ്രന്‍ തില്ലങ്കേരി നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Congress, Ramesh Chennithala, Pinarayi Vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم