കണ്ണൂരില്‍ സംഭവിച്ചത്...

കണ്ണൂര്‍: ഞായറാഴ്ച ഉച്ചയ്ക്കു 12മണിമുതല്‍ നഗരത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനായി എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. സംസ്ഥാനപൊലീസ് കായിക മേള നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിലേക്കുളള വഴി പൊലീസ് ബാരിക്കേഡുയര്‍ത്തി തടഞ്ഞുവെങ്കിലും മൈതാനിയുടെ ഇരുവശങ്ങളിലും സ്‌റ്റേഡിയം കോര്‍ണറിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ തമ്പടിച്ചു.

വൈകിട്ട് മുഖ്യമന്ത്രിയെത്തുന്നത് റെയില്‍വെ സ്‌റ്റേഷന്‍ റോഡ് വഴിയായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍. അതുകൊണ്ടു തന്നെ ഈ റോഡുകള്‍കേന്ദ്രീകരിച്ചായിരുന്നു മുഴുവനാളുകളുടെയും ശ്രദ്ധ.
Oommen Chandy, CM.

ഇതുകൂടാതെ ജമിനിസര്‍ക്കസ് നടക്കുന്ന പൊലീസ് മൈതാനത്തിനരികിലൂടെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കയറാന്‍ ശ്രമിച്ച പി.കെ ശ്രീമതിയടക്കമുളള നേതാക്കളെ പൊലീസ് തടയുകയും ചെയ്തു. ഇന്നോവകാറില്‍ കാല്‍ടെക്‌സുവഴി ആര്‍.ടി.ഓഫീസിനടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കപ്പെട്ടത്.

റോഡിനിരുവശവും തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ കല്ലുകൊണ്ട് ഇന്നോവയുടെ ചില്ലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പിന്‍സീററില്‍ വലതുവശത്ത് ഇരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില്ലുതെറിച്ചാണ് നെററിയില്‍ രണ്ടിടത്ത് മുറിവുണ്ടായത്. ടി. സിദ്ദിഖടക്കമുളള നേതാക്കള്‍ വാഹനത്തിലുണ്ടായിരുന്നു. സി.പി. എം നേതാക്കളായ പി.ജയരാജന്‍, പി.കെ ശ്രീമതി, എ.എന്‍ ഷംസീര്‍ തുടങ്ങിയവര്‍ അക്രമം നടന്നതിന്റെ കുറച്ചുദൂരെയായി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ അക്രമം നടന്നത്.
Oommen Chandy

തുടര്‍ന്ന് പൊലീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പിരിച്ചയക്കാന്‍ ലാത്തിവീശി. ഇതിനിടയില്‍ ബലമായി പ്രവര്‍ത്തരെ പിരിച്ചയക്കാന്‍ ശ്രമിച്ചവരുമായി ചെറിയ തോതില്‍ ബലപ്രയോഗവും നടന്നു. പിരിഞ്ഞുപോകവെ കാല്‍ടെക്‌സില്‍ വച്ചു പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതിനിടയില്‍ താലൂക്ക് ഓഫീസ് പരിസരത്തുളള കോണ്‍ഗ്രസ് കൊടിയും ഫ്‌ളക്‌സ് ബോര്‍ഡുകളും എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ നീക്കി.  ഇതുകോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉന്തുംതളളിനുമിടയായി. കോണ്‍ഗ്രസ് വികസനസന്ദേശയാത്രയുടെ സമാപന സമ്മേളനം സ്‌റ്റേഡിയം കോര്‍ണറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യവെ വീണ്ടും അക്രമമുണ്ടാകുമെന്ന നിഗമനത്താല്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നുവെങ്കിലും സ്ഥിതി ശാന്തമായിരുന്നു.

Keywords: Kerala, Kannur, Oommen Chandy, CPM, LDF, Minister, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم