ഉമ്മന്‍ചാണ്ടി കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികില്‍സ തേടി

കണ്ണൂര്‍: പ്രതിഷേധക്കാരുടെ കല്ലേറില്‍ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികില്‍സ തേടി. രാത്രി എട്ടു മണിയോടെ ആശുപത്രിയിലെത്തിയ അദ്ദേഹത്തെ ഒരു മണിക്കൂര്‍ നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ചു. ഡോക്ടര്‍മാരായ വി.സുരേഷ്., വിമല്‍ ആയില്യത്ത് എന്നിവര്‍ മുഖ്യമന്ത്രിയെ വിശദമായി പരിശോധിച്ചു. നെറ്റിയിലെ മുറിവ് കൂടാതെ കല്ല് നെഞ്ചില്‍ പതിച്ച പരിക്കുമുണ്ട്. നെഞ്ച് എക്‌സ്‌റേ എടുത്തു. തലഭാഗം സ്‌കാന്‍ ചെയ്ത് പരിശോധിക്കുകയും ചെയ്തു. കൂടുതല്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രിയോടൊപ്പം കാറില്‍ വച്ച് കൈക്ക് പരിക്കേറ്റ കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദീഖിനും കൊയിലി ആശുപത്രിയില്‍ ചികില്‍സ നല്‍കി. സിദ്ദീഖിന്റെ കൈവിരലിന്റെ സന്ധിക്കാണ് പരിക്ക്. കൈവിരലിന്റെ എക്‌സ്‌റേ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കി. കല്ലേറിലും ഇരുമ്പു പൈപ്പു കൊണ്ടുള്ള അടിയേറ്റും പരിക്കേറ്റ പൊലീസുകാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സി.ഐ: എം. വി.സുനില്‍ കുമാറിനാണ് ഇരുമ്പു പൈപ്പു കൊണ്ട് കൈക്ക് അടിയേറ്റത്. നീലേശ്വരം പൊലീസ് സ്‌റ്റേഷനിലെ എ. എസ്. ഐ: ചന്ദ്രന്‍ മണിയാണിക്ക് കല്ലേറു കൊണ്ട് കഴുത്തിനാണ് പരിക്ക്.
OOMMEN CHANDY

Keywords: Kerala, Kannur, Oommen Chandy, CM, Attack, Hospital, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم