കണ്ണൂര്‍: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സാമൂഹ്യ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ തുല്യമായ ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണവും അനുമോദനസമ്മേളനവും നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധവറാവു സിന്ധ്യയുടെ വേര്‍പാട് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആഘാതമായിരുന്നുവെന്നും ജനസമ്മതനായ നേതാവായിരുന്നു സിന്ധ്യയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ വളര്‍ത്തിയതില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസമേഖലയില്‍ ഇന്നുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി ജീവിതത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടാനുള്ള പ്രാപതി നേടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. മാധവറാവു സിന്ധ്യ ട്രസ്റ്റ് സംഘടിപ്പിച്ച സംസ്ഥാന ഇന്റര്‍ കോളജീയറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മികച്ച റിപ്പോര്‍ട്ടറായി തിരഞ്ഞെടുക്കപ്പെട്ട സുദിനം ലേഖകന്‍ എം. അബ്ദുല്‍ മുനീറിനുള്ള ഉപഹാരവും സംസ്ഥാന അദ്ധ്യാപ അവാര്‍ഡ് നേടിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ. സി. രാജനുള്ള ഉപഹാരവും ചടങ്ങില്‍ കേന്ദ്ര മന്ത്രി കൈമാറി.
മാധവറാവു സിന്ധ്യ ട്രസ്റ്റ് ഈ വര്‍ഷം സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ കെ. വി. ധനേഷിന് നല്‍കി വയലാര്‍ രവി പ്രകാശനം ചെയ്തു.
തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ചെയര്‍മാന്‍ മമ്പറം ദിവാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, ജി. വി. അമര്‍നാഥ്, അമൃതാ രാമകൃഷ്ണന്‍, കെ. കെ. അബ്ദുള്ള, പി. കെ. പ്രവീണ്‍കുമാര്‍, കൂക്കിരി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒ. നാരായണന്‍ സ്വാഗതവും യു. കെ. ദിവാകരന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Vayalar Ravi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق