വന്‍കുളത്തുവയലില്‍ ആര്‍.എസ്.എസ് കാര്യാലത്തിനു നേരെ വീണ്ടും അക്രമം

അഴീക്കോട്: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന വന്‍കുളത്തുവയലില്‍ ആര്‍.എസ്. എസ് കാര്യാലത്തിനു നേരെ വീണ്ടും അക്രമം. കെ. ജിമാരാര്‍ സ്മാരക മന്ദിരത്തിനു നേരെയാണ് ഞായറാഴ്ച രാത്രി അക്രമം നടന്നത്.

പൂട്ടുകുത്തിപൊളിച്ച് അകത്തുകടന്ന് ബെഞ്ച്, കസേര തുടങ്ങിയവ കടത്തികൊണ്ടുപോയി. സി. പി. എം പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് ആര്‍. എസ്. എസ് നേതൃത്വം ആരോപിച്ചു. നേരത്തെ നിരവധി തവണ ആര്‍. എസ്. എസ് കാര്യാലയം അക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 18ന് രണ്ട് എ.ബി.വി. പി പ്രവര്‍ത്തകര്‍ക്ക് വെട്ടേററിരുന്നു. എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേററത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

clash
Keywords: Kerala, Kannur, Azhikode, RSS, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم