കണ്ണൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഭയക്കുന്നില്ലെന്നും വിജയത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇന്ന് യു.ഡി.എഫിന് തിരഞ്ഞെടുപ്പിനെ നേരിടുവാനും, മത്സരിക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള കഴിവുണ്ട്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന മീററ് ദ പ്‌റസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്‌റി. എന്നാല്‍ പാര്‍ട്ടിയെ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഇതുവരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ ചില പ്‌റശ്‌നങ്ങളുണ്ട്. ഇത് എല്ലാക്കാലത്തും ഉണ്ടാകുന്നതാണ്. പി.സി. ജോര്‍ജിന്റെ പ്‌റസ്താവന താന്‍ ഗൗരവമായി എടുക്കുന്നില്ല. കേരള കോണ്‍ഗ്‌റസ്സ് ഒരു വലിയ പാര്‍ട്ടിയാണ്. എന്നാല്‍ ജോര്‍ജ് പാര്‍ട്ടിയിലെ ഒരംഗം മാത്‌റമാണ്. പി. സി. ജോര്‍ജിന്റെ വാക്കുകള്‍ പരിധി വിട്ടുപോയാല്‍ ഉടന്‍ പ്രതികരിക്കും. പി.സി.ജോര്‍ജിനെ നിയന്ത്‌റിക്കേണ്ടത് പാര്‍ട്ടിയാണ്. മുഖ്യമന്ത്‌റി ഉമ്മന്‍ചാണ്ടിക്ക് നേരെയും ആക്ഷേപങ്ങളുണ്ട്. എന്നാല്‍ അതിനെ അതിജീവിച്ച് അദ്ദേഹം മുന്നോട്ട് പോകുന്നുണ്ട്. പരമാവധി ആക്ഷേപങ്ങള്‍ക്കൊന്നും ഇടകൊടുക്കാതിരിക്കുകയാണ് വേണ്ടത്.
രാഹുല്‍ ഗാന്ധി പ്‌റധാനമന്ത്‌റിയാകണമെന്നാണ് എല്ലാ കോണ്‍ഗ്‌റസ്സുകാരെയും പോലെതന്നെ താനും ആഗ്‌റഹിക്കുന്നുവെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി വയലാര്‍ രവി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പാര്‍ട്ടിക്ക് ഗുണകരമാകും. അദ്ദേഹത്തിന്രെ ഇതുവരെയുള്ള തീരുമാനങ്ങളെല്ലാം കോണ്‍ഗ്‌റസ്സിന്റെ കൂടി തീരുമാനങ്ങളായിരുന്നു. രാഹുല്‍ ഏററവും നല്ല പാര്‍ട്ടി പ്‌റവര്‍ത്തകനാണ് എന്ന് ഭാവിയില്‍ എല്ലാവരും മനസ്സിലാക്കും.
ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് പദ്ധതികള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായവയാണ്, പട്ടിണിയില്ലാത്ത ഇന്ത്യ പ്‌റാവര്‍ത്തികമാക്കാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും.
ഭക്ഷ്യസുരക്ഷാ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും യു.പി.എ. ഭരണ ചരിത്‌റത്തിലെ പൊന്‍തൂവല്‍ തന്നെയാണ്. ജനങ്ങള്‍ക്കായി ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കും സംസ്ഥാന ഗവണ്‍മെന്റിനുമുണ്ട്. പ്രവാസ്യകാര്യ മന്ത്രി എന്ന നിലയില്‍ ആത്മപരിശോധന നടത്തിയാല്‍ തനിക്ക് നൂറില്‍ നൂറ് മാര്‍ക്കും നല്‍കാമെന്നും വയലാര്‍ രവി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. എന്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്‌റട്ടറി മട്ടന്നൂര്‍ സുരേന്ദ്‌റന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Vayalar Ravi, Minister, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق