വീരമാരുതി പുരസ്‌കാരം ടോം ജോസഫിന് നല്‍കി

കണ്ണൂര്‍: കല്‍പ്പറ്റ ജനക്ഷേമ മാരുതി ട്രസ്റ്റിന്റെ വീരമാരുതി പുരസ്‌കാരം പ്രശസ്ത കായികതാരം ടോം ജോസഫിന് നല്‍കി. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ള അവാര്‍ഡ് വിതരണം ചെയ്തു. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.കെ.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ശൗര്യചക്ര മെഡല്‍ ജേതാവ് പി.വി.മനേഷ്, കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഷാജി മാത്യു, അമ്പെയ്ത്ത് താരങ്ങളായ സിദ്ധാര്‍ത്ഥ്, ദശരഥ് എന്നിവരെ ആദരിച്ചു. കെ.അച്യുതന്‍ നമ്പ്യാര്‍ സ്വാഗതവും എം. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
Tom Joseph

Keywords: Kerala, Kannur, Tom Joseph, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم