ആയിക്കര ഓപണ്‍ മാര്‍ക്കറ്റിലെ തൊഴിലാളികളെ ഒഴിപ്പിക്കാനുളള പോലിസ് ശ്രമം പാളി

കണ്ണൂര്‍: ആയിക്കര ഓപണ്‍ മാര്‍ക്കറ്റിലെ തൊഴിലാളികളെയും അവരുടെ സാധനസാമഗ്രികളെയും ഒഴിപ്പിക്കാനുളളപോലിസ് ശ്രമം തൊഴിലാളികള്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് യുദ്ധസന്നാഹത്തോടെ വന്‍ പോലിസ് സംഘം ആയിക്കരയിലെത്തിയത്. എന്നാല്‍ തൊഴിലാളികള്‍ സംഘടിക്കുകയം ഒഴിപ്പിക്കാനുളള നീക്കം തടയുകയും ചെയ്തതോടെ പോലിസ് പിന്‍മാറുകയായിരുന്നു.

മാര്‍ക്കറ്റ് ആധുനീകരണത്തിന്റെ പേരില്‍തൊഴിലാളികളും വില്‍പ്പനക്കാരും ഹാര്‍ബറിലേക്കു മാറണമെന്നു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്ലാന്‍ സംബന്ധിച്ച ആശങ്ക തീര്‍ക്കാതെ ഒഴിയില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. ഇതേത്തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ മാര്‍ക്കററില്‍ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല.

വെള്ളിയാഴ്ച എസ്‌കവേററര്‍ ജലപീരങ്കി, സായുധ പോലിസ് തുടങ്ങിയ സന്നാഹത്തോടെയാണ് മാര്‍ക്കററില്‍ പോലിസെത്തിയത്. ജനപ്രതിനിധികളോ നഗരസഭാ കൗണ്‍സിലര്‍മാരോ ഇല്ലാതെയാണു പൊലീസെത്തിയത്. ഇതോടെ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറെനേരം വാക്കേററമുണ്ടായി. ഇതിനിടെ പോലിസുകാരന്‍ പ്രതിഷേധക്കാരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താനുളള ശ്രമവും നടത്തി. ഏറെനേരത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം ഒഴിപ്പിക്കല്‍ നീക്കത്തില്‍ നിന്നും പോലിസ് പിന്‍മാറുകയായിരുന്നു. തിങ്കളാഴ്ച മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്താനാണു പോലിസ് തീരുമാനം.
Police
File photo

Keywords: Kerala, Kannur, Police,, Market, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم