കണ്ണൂര്‍: മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂരില്‍ സി.പി. എം നടത്തിയ സാംസ്കാരിക കൂട്ടായ്മ മുസ്ലീം പ്രീണനമാണെന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സി. പി.എം ജില്ലാസെക്രട്ടറി പി.ജയരാജന് പറഞ്ഞു.
സി.പി. എം ജാതിമതാടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്ന പാര്‍ട്ടിയല്ല. നാനാവിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ ഏറെറടുത്തുകൊണ്ട് തൊഴിലാളി വര്ഗകാഴ്ചപ്പാടോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.മലബാറിലെ മുസ്ലീങ്ങള്‍ ദേശീയപ്രസ്ഥാനത്തിലും കര്‍ഷക സമരങ്ങളിലും പങ്കാളികളായിട്ടുണ്ട്. ഈ ചരിത്രപാരമ്പര്യത്തെ ആദരിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും ജയരാജന് പറഞ്ഞു.

Keywords: Kerala, Kannur, P. Jayarajan, CPM, BJP, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق