'പാറാട് സ്‌ഫോടനം: പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വരണം'

കണ്ണൂര്‍: പാറാട് കോറോത്ത് താഴെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടു വരണമെന്ന് ഡി സി സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രതികള്‍ക്ക് തീവ്രവാദപ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാരില്‍ നിന്നുലഭിച്ച വിവരമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഡി സി സി പ്രസിഡന്റ് പറഞ്ഞു.
K Surendran

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. പാറാട് മേഖലയില്‍ സമാധാനാന്തരീക്ഷം ഉറപ്പു വരുത്താന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തില്ലങ്കേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യു. സി നാരായണന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിലും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാറാട് ബോംബ് സ്‌ഫോടനം നടന്നസ്ഥലവും തില്ലങ്കേരിയില്‍ ബോംബാക്രമണമുണ്ടായയ വീടും കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കെ പി സി സി ജനറല്‍സെക്രട്ടറി വി .എ നാരായണന്‍, വി സുരേന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

Keywords: Kerala, Kannur, Paraad blast, K Surendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم