പെരളശ്ശേരിയില്‍ കനാല്‍ നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

Kannur, Kerala, Waste, Peralasheri, Natives, Problems, Panchayath, Play School, Kanal, Drainage, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

പെരളശ്ശേരി: പെരളശ്ശേരിയില്‍ മാലിന്യം തള്ളുന്ന കനാല്‍ നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ 10മണിയോടെയായിരുന്നു സംഭവം. പ്ലേ സ്‌കൂള്‍ റോഡിലെ ഐശ്വര്യ അങ്കണവാടിക്ക് സമീപത്താണ് കനാല്‍. പഴശ്ശി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലിന്റെ കുറെ ഭാഗങ്ങള്‍ ആളുകള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മൂടിയിരുന്നു.

ബാക്കി വരുന്ന ഭാഗത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗത്തു നിന്നും ആളുകള്‍മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്തിന്റെ കുടുംബ ശ്രീ മുഖേന ശേഖരിക്കുന്ന മാലിന്യങ്ങളും മൂന്നുപെരിയയിലെ റെയ്‌ഡോകോ കറി പൗഡര്‍ യൂണിറ്റിന്റെ മാലിന്യങ്ങളും ഇതില്‍ തള്ളുന്നുന്നെ് നാട്ടുകാര്‍ പറഞ്ഞു. ഇതിന് സമീപത്തായി അങ്കണവാടി പ്രവര്‍ത്തിക്കുന്നു.

അറവ് മാലിന്യങ്ങളുള്‍പെടെ ഇതില്‍ തള്ളുന്നത് കാരണം ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്. മാലിന്യങ്ങള്‍ നശിപ്പിക്കാതെ കനാല്‍ മണ്ണിട്ട മൂടാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് പഞ്ചായത്തധികൃതരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. മാലിന്യങ്ങള്‍ കത്തിക്കാതെ മണ്ണിട്ട് മൂടിയാല്‍ സമീപത്തെ കിണറുകളിലെ വെള്ളത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു നാട്ടുകാരുടെ വാദം. ഇതിനെ തുടര്‍ന്ന് കനാല്‍ മൂടാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിച്ചു. കനാലിലെ മാലിന്യങ്ങള്‍ നാട്ടുകാര്‍ കത്തിച്ചു. കനാലിന്റെ ഭാഗമായുള്ള കുഴി മാത്രമെ ഇപ്പോള്‍ നിലവിലുള്ളുവെന്നും നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇത് മൂടാന്‍ ശ്രമിച്ചതെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. 


Keywords: Kannur, Kerala, Waste, Peralasheri, Natives, Problems, Panchayath, Play School, Kanal, Drainage, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Protest against waste dumping

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم