കണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ സദുദ്ദേശത്തോടെ കൊണ്ടുവന്ന 2007ലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിനെതിരെ ജനവികാരമുണ്ടാക്കി നിയമം പിന്‍വലിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ജനനേതാക്കള്‍ക്കെതിരെ
പോലീസ് കൈക്കൊള്ളുന്ന നടപടികളെന്ന് എ.ഐ .വൈ.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ പറഞ്ഞു.
യുവജനവിദ്യാര്‍ത്ഥി നേതാക്കളെ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തി നാടുകടത്താനുള്ള നീക്കത്തിനെതിരെ നടക്കുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്തോഷ്‌കുമാര്‍.
ഗുണ്ടാമാഫിയ സംഘങ്ങളെ സംരക്ഷിക്കുന്നതിനുവേിയുള്ള ബോധപൂര്‍വമായ ഗൂഢാലോചനയാണിത്. കേരളത്തിലെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഇത്തരം നീക്കങ്ങള്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ ഷംസീര്‍, എ.ഐ.എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍ ചന്ദ്രകാന്ത്, ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പൂവച്ചല്‍ നാസര്‍, യൂത്ത് കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഗോപികൃഷ്ണന്‍, കെ.എസ്.യു(എസ്) സംസ്ഥാന പ്രസിഡന്റ് റനീഷ് മാത്യു, എന്‍.എസ്.സി സംസ്ഥാന പ്രസിഡന്റ് റഫീക്ക് പാലപ്പുഴ, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വി. രതീഷ്, പി. രാഹുല്‍(എ.ഐ.വൈ.എല്‍) എന്നിവര്‍ പ്രസംഗിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബിജു കക്കൈ നന്ദി പറഞ്ഞു. അഡ്വ. പി സന്തോഷ്, എം.എസ് നിഷാദ്, സരിന്‍ ശശി, ഇ.ഡി മഗേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kannur, Kerala, AIYF solidarity, DYFI, AIYL, P.Santhosh, M.S. Nishad, Law, LDF, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق