നാടുകടത്തല്‍ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മൗനം സംശയാസ്പദം: എന്‍.കെ പ്രേമചന്ദ്രന്‍

കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തകരെ നാടുകടത്താനുളള നീക്കത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മൗനം സംശയാസ്പദമാണെന്ന് മുന്‍മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഐ.ജി ഓഫീസിനു മുന്നില്‍ നടത്തിവരുന്ന രാപ്പകല്‍ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
N.K Premachandran

സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേരെ കടുത്ത നിയമങ്ങള്‍ പ്രയോഗിക്കുന്നവര്‍ നാളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയും കേസെടുക്കും. ഇരട്ടത്താപ്പാണ് കേരളത്തില്‍ നടക്കുന്നത്. ടി. പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമടക്കം സകല നേതാക്കളും വീട്ടിലെത്തി.

എന്നാല്‍ കഴിഞ്ഞ ആഴ്ച ഭാര്യയും മക്കളുടെയും മുന്നില്‍ വച്ച് കോണ്‍ഗ്രസുകാരനെ കോണ്‍ഗ്രസ് മണ്ഡലം നേതാവ് വെട്ടിക്കൊന്നപ്പോള്‍ ആ വീട്ടിലേക്ക് ഇവര്‍ ആരും പോയില്ലെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
ചടങ്ങില്‍ മനുതോമസ് അദ്ധ്യക്ഷത വഹിച്ചു. സത്യാഗ്രഹസമര വേദിയില്‍ കളരിപ്പയറ്റ് പ്രദര്‍ശനവും അരങ്ങേറി.

Keywords: Kerala, Kannur, N.K Premachandran, SFI, DYFI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم