കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാരുടെ സമരം തുടരുന്നു

അഞ്ചരക്കണ്ടി: സ്‌റ്റെപ്പെന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ നടത്തിവരുന്ന സമരം നാലാംദിവസത്തിലേക്ക്. ഇതുകാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ ദുരിതത്തിലായി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന സ്‌റ്റൈപ്പെന്റ് വെറും രണ്ടായിരം രൂപയാണ്.
Doctor

കേരളത്തിലെ സ്വാശ്രയമെഡിക്കല്‍കോളേജുകളില്‍ തന്നെ ഏറ്റവും കുറവാണിതെന്ന് സമരക്കാര്‍ പറഞ്ഞു. നിലവില്‍ എം.ബി. ബി.എസിന് നൂറുകുട്ടികളാണ് പഠിക്കുന്നത്. ഇക്കുറി 150 സീറ്റുകളായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും നൂറുകുട്ടികള്‍ക്ക് പോലും പഠിക്കാന്‍ ഇവിടെ സൗകര്യമില്ലെന്നും സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാര്‍ ആരോപിച്ചു.സമരത്തിന് സ്റ്റുഡന്റ്‌സ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത മാനേജ് മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ചൊവ്വാഴ്ച കോളേജ് ഓഫീസ് ഉപരോധിച്ചു.

Keywords: Kerala, Kannur, Ancharakandy, Kannur Medical college, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم