താവക്കര സെന്‍ട്രല്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം

കണ്ണൂര്‍: സംസ്ഥാന മലിനീകരണ നിയന്ത്‌റണ ബോര്‍ഡ് മലിനീകരണ നിയന്ത്‌റണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്‌റവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കുന്ന 2012-13 വര്‍ഷത്തേക്കുള്ള അവാര്‍ഡിന് കണ്ണൂര്‍ താവക്കര സെന്‍ട്‌റല്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് അര്‍ഹമായതായി കോംപ്ലക്‌സ് എംഡി കെ.കെ.മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രോഫിയും സര്‍ട്ടിഫിക്കറ്റും പ്രൈസ് മണിയും അടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണച്ചടങ്ങില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനില്‍ നിന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും കെ.കെ ബില്‍ഡേഴ്‌സിന്റെ മാനേജിങ്ങ് പാര്‍ട്ണറായ കെ.കെ.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.
award

നേരത്തെ അന്താരാഷ്ട്‌റ തലത്തില്‍ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായ ഐഎസ്ഒ 9001, പരിസ്ഥിതി പരിപാലനത്തിന് അന്താരാഷ്ട്‌റ നിലവാരത്തിലുള്ള ഐഎസ്ഒ 14001 അംഗീകാബരങ്ങള്‍ കെ.കെ.ബില്‍ഡേഴ്‌സ് നേടിയിരുന്നു. കൂടാതെ സേവന മേഖലയിലും ഗുണനിലവാരത്തിലുള്ള മികവിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ദ്ദേശീയ തലത്തിലുള്ള പുരസ്‌കാരവും നേടിയിരുന്നു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബസ് സ്റ്റാന്റാണ് കണ്ണൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡെന്ന് അദ്ദേഹം പറഞ്ഞു.

ബി.ഒ.ടി കരാര്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി നഗരസഭയുമായി ഉണ്ടാക്കിയ സമയത്തെ പല കരാറുകളും നഗരസഭലംഘിച്ചതായി ഇവര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് ഒരൊറ്റ സ്വകാര്യ ബസ് സ്റ്റാന്റുമാത്‌റമേ ഉണ്ടാകൂ എന്നും അത് താവക്കരയിലെ ബിഒടി ബസ് സ്റ്റാന്റ് മാത്‌റമായിരിക്കുമെന്നും നഗരസഭ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ബസ്സുകളും പഴയ ബസ് സ്റ്റാന്റില്‍ കയറിയിറങ്ങുകയാണ്. ഇതുമൂലം ബിഒടി ബസ് സ്റ്റാന്റിന് 10 ശതമാനത്തോളം തുക ഇപ്പോഴും നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.

കൂടാതെ ബസ് സ്റ്റാന്റിന്റെ റവന്യൂ ടാക്‌സ്, ബില്‍ഡിങ്ങ് ടാക്‌സ് എന്നിവയുമായി ബന്ധപ്പെട്ടും നഗരസഭയുമായി ഇപ്പോഴും ചില അഭ'ിപ്‌റായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

പത്‌റസമ്മേളനത്തില്‍ മോഹന്‍ദാസിന് പുറമേ മാനേജിങ്ങ് പാര്‍ട്ണര്‍ കെ.കെ.രാധാകൃഷ്ണന്‍, പാര്‍ട്ണര്‍ കെ.കെ.രാജന്‍, ബസ് സ്റ്റാന്റ് മാനേജര്‍ രാജീവന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, bus stand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم