കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്മന്ത്രിയുമായി കെ. പി നൂറിദ്ദിന്റെ ബാഗ് ട്രെയിന്‍യാത്രയ്ക്കിടയില്‍ കവര്‍ന്നു. കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി മാവേലി എക്സ് പ്രസില്‍ തിരുവനന്തപുരത്തേക്ക് യാത്രപുറപ്പെട്ടതായിരുന്നു അദ്ദേഹം. പുലര്‍ച്ചെ ഉറക്കം ഞെട്ടി ഉണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. ബാഗില്‍ വിലകൂടിയ മൊബൈല്‍ ഫോണും വസ്ത്രവും പണവും ഫയലുകളും മരുന്നും മറ്റുമുണ്ടായിരുന്നു. എസ് ത്രീ കോച്ചിലാണ് കവര്‍ച്ച നടന്നത്.
മുന്‍മന്ത്രി സി. ടി അഹമ്മദലി, മുന്‍ എം.എല്‍.എ പി.എം സലാം തുടങ്ങിയവര്‍ നൂറിദ്ദീന്റെ കോച്ചിലുണ്ടായിരുന്നു. വടകരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിന്കയറിയ ഒരു യുവാവ് കൊല്ലത്തിറങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് മോഷണത്തില്‍ പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നൂറിദ്ദിന്റെ പരാതി പ്രകാരം തിരുവനന്തപുരം റെയില്‍വെ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Bag, stolen, train, passenger, MLA, K.P Noorudheen, C.T Ahamed Ali, P.M Salam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق