കണ്ണൂര്‍: അതിവേഗ റെയില്‍വേ പാതയുടെ പ്രാഥമിക പഠന സര്‍വെ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ചാല വെള്ളൂരിലാണ് സംഭവം. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖേന മംഗലാപുരത്ത് നിന്നും ആരംഭിച്ച് തിരുവനന്തപുരം വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആറ് മണിക്കൂര്‍ റെയില്‍വേ പാതയുടെ സര്‍വേ സംഘത്തെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട നൂറോളം നാട്ടുകാര്‍ തടഞ്ഞത്. ഇതേ തുടര്‍ന്നു സര്‍വേ നിര്‍ത്തി സംഘം മടങ്ങി.
ഡി.എം.ആര്‍.സിക്കു വേണ്ടി സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്താന്‍ എത്തിയിരുന്നത്. അര കിലോമീറ്റര്‍ സര്‍വ്വേ നടത്തിയപ്പോഴാണ് സര്‍വേ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചാലയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള മേഖലയാണ് വെള്ളൂര്‍. റെയില്‍പാത വരുന്നതോടെ കുടിയൊഴിക്കപ്പെടുന്നതിനാലാണ് നാട്ടുകാര്‍ സര്‍വെ സംഘത്തെ തടഞ്ഞത്. വിവരമറിഞ്ഞു എടക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. ബൈപ്പാസിനും നാലുവരി പാതയ്ക്കുമായി ഈഭാഗത്തുനിന്നും നിരവധിയാളുകള്‍ കുടിയൊഴിക്കപ്പെടുകയും കുടിയൊഴിക്കല്‍ ഭീഷണിയിലുമാണ്.
Keywords: Kerala, Kannur, Railway, Survey, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق