കണ്ണൂര്‍: ഒരു സ്ത്രീയുടെ വിലാപം തമസ്‌കരിക്കുന്ന സംഗതിയില്‍ നിര്‍ലജ്ജം കൂട്ടുത്തരവാദിത്വം കാട്ടിയ കേരള മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാനുളള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ജനതാദള്‍ (എസ്) മാത്യു ടി.തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോപണ വിധേയനായ മന്ത്രി ഗണേഷ് കുമാറല്ല മന്ത്രിസഭയാണ് രാജിവയ്‌ക്കേണ്ടത്.
ഭയമോ, പ്രീതിയോ, പക്ഷപാതിത്വമോ കൂടാതെ ഭരണം നടത്തുമെന്ന് ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്തവര്‍ ഒരു എം.എല്‍. എയുടെ വോട്ട് നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ നിയമവ്യവസ്ഥയെ തകിടം മറിച്ച് പക്ഷഭേദം കാട്ടിയതിലൂടെ സത്യപ്രതിഞ്ജാലംഘനം നടത്തിയിരിക്കുകയാണെന്നും മാത്യു ടി.തോമസ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ അഡ്വ. നിസാര്‍ അഹമ്മദ്, പി. പി ദിവാകരന്‍, കെ.കെ രാമചന്ദ്രന്‍,വി. രാജേഷ പ്രേം, എ. പി രാഖേഷ്, സി.സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Minister, Government, Mathew T. Thomas, Ganesh Kumar, Oommen Chandy, Yamini, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق