കണ്ണൂര്‍: തപാല്‍ ഓഫീസുകളില്‍ സ്റ്റാമ്പുകളില്ലാത്തത് ഇടപാടുകാരെ നെട്ടോട്ടമോടിക്കുന്നു. 25(പൈസ) 50(പൈസ) ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് രൂപകളുടെ സ്റ്റാമ്പാണ് തപാല്‍ ഓഫീസുകളില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷമായത്. 10,15,20 രൂപകളുടെ സ്റ്റാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. സാധാരണയായി ഏറ്റവുംകൂടുതല്‍ ഉരുപ്പിടികള്‍ 25ഗ്രാമിന്റെതാണ് അയക്കുന്നത്.
ഇതിന് അഞ്ചുരൂപയുടെ സ്റ്റാമ്പാണ് ഒട്ടിക്കേണ്ടത്.
എന്നാല്‍ അഞ്ചുരൂപയുടെ സ്റ്റാമ്പിന്റെ ദൗര്‍ബല്യം കാരണം ഇപ്പോള്‍പലരും 25രൂപ ചിലവഴിച്ച് സ്പീഡ് പോസ്റ്റിനെയോ സ്വകാര്യ കൊറിയര്‍ ഏജന്‍സികളെയോയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തെ ഇരുപത്തയഞ്ചായിരത്തോളം പോസ്റ്റ് ഓഫീസുകളില്‍ എര്‍ണാകുളം പോസ്റ്റല്‍ ഡിപ്പോയില്‍ നിന്നാണ് സ്റ്റാമ്പുകളെത്തുന്നത്. എന്നാല്‍ സ്റ്റാമ്പുകള്‍ കെട്ടിക്കിടക്കുന്നുവെന്ന കാരണം പറഞ്ഞ് മാസങ്ങള്‍ക്കു മുമ്പ് ഇവിടെ നിന്നും സ്റ്റാമ്പടിച്ചിറക്കുന്നത് നിര്‍ത്തുകയായിരുന്നു.
വിവിധ വിദ്യാഭ്യാസ കോഴ്‌സുകളുടെ അപേക്ഷകളും സര്‍വകലാശാല പരീക്ഷകളുടെ അപേക്ഷ ഫോറങ്ങളും അയക്കേണ്ടിവരുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. ഇതിനിടയിലുണ്ടായ സ്റ്റാമ്പ് ക്ഷാമം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും നെട്ടോട്ടമോടിക്കുകയാണ്. ഉരുപ്പിടികള്‍അയക്കാന്‍ വരുന്നവരോട് സ്റ്റാമ്പില്ലെന്ന് തങ്ങള്‍ പറയുമ്പോള്‍ ഇടപാടുകാര്‍ക്ഷുഭിതരാവുകയും വാക്കേറ്റമുണ്ടാവുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് തപാല്‍ ജീവനക്കാര്‍ പറയുന്നു.
സ്റ്റാമ്പ് അടിച്ചിറക്കാത്തതിനെ കുറിച്ച് ജീവനക്കാര്‍ നിരവധി തവണ വിളിച്ചു ചോദിച്ചിട്ടും കൃത്യമായ മറുപടി മേലുദ്യോഗസ്ഥന്‍മാര്‍ നല്‍കുന്നില്ലെന്നാണ് ഇവരുടെ പരാതി. കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്തു അയക്കുന്ന സ്പീഡ് പോസ്റ്റ് സമ്പ്രദായം താത്കാലികമായി സ്റ്റാമ്പ് ക്ഷാമത്തെ മുന്‍നിര്‍ത്തി ചെറിയതുകയ്ക്കുളളതിനും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി വടക്കെ മലബാറില്‍ ഗ്രാമീണ തപാല്‍ ഓഫീസുകള്‍അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലുണ്ടായ സ്റ്റാമ്പ് ക്ഷാമം തപാല്‍ വകുപ്പിനെ തകര്‍ക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തപാല്‍ ഓഫീസകളില്‍ സ്റ്റാമ്പുകള്‍ക്ക് ക്ഷാമമായതോടെ സ്വകാര്യകൊറിയര്‍ ഏജന്‍സികള്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. സാധാരണക്കാരന്ഏറ്റവും ഉപകാരപ്രദവും അവന്റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതുമായ തപാല്‍വകുപ്പ് നോക്കുകുത്തിയായി മാറുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
ഏറ്റവും ചുരുങ്ങിയ ചിലവില്‍ വിവരങ്ങള്‍ കൈമാറാനും അത്യാവശ്യകത്തിടപാടുകള്‍ നടത്താനുമുളള മാര്‍ഗമാണ് അധികൃതരുടെ അനാസ്ഥകാരണം നഷ്ടമാവുന്നത്.

Keywords: Kerala, Kannur, Stamp, office, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق