കണ്ണൂര്‍: നവജാത ശിശുവിന് മഞ്ഞപ്പിത്തം കണ്ടെത്താന്‍ വൈകുകയും അസുഖം കൂടുതലാവുകയും ചെയ്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി. തിലാനൂര്‍ ഭറുബൈദാസി' ലെ ഇ. മശ്ഹൂദ് ആണ് കണ്ണൂര്‍ തെക്കിബസാറില്‍ ടെലഫോണ്‍ ഭവനടുത്തുള്ള സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നല്‍കിയത്.
മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ വൈകിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ഒമ്പതു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് കോക്‌ളിയര്‍ ഇംപ്‌ളാന്റിംഗിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്. ഇതിന് ആറുലക്ഷത്തോളം രൂപ ചെലവു വരും.
ഒമ്പതു മാസം പ്രായമായിട്ടും കുഞ്ഞിന്റെ കഴുത്ത് നേരെ നില്‍ക്കുന്നില്ല. തലച്ചോറിന് തകരാറുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മുപ്പതിന് പ്രസവിച്ച കുഞ്ഞിന് ആഗസ്റ്റ് ഒന്നിനാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലാബ് പരിശോധനയിലുള്ള അപാകമാണ് ഇതിന് പ്രധാന കാരണം. ലാബ് ടെക്‌നീഷ്യന് നിശ്ചിത യോഗ്യതയില്ലെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് ജില്ലട്ട കളക്ടര്‍ക്ക് സമര്‍പ്പിച്ച കണ്ണൂര്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മശ്ഹൂദ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

Keywords: Kerala, Kannur, Baby, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق