കണ്ണൂര്‍: നാറാത്ത് പാമ്പുരുത്തി റോഡിലെ ആയുധപരിശീലന കേന്ദ്രത്തില്‍ പൊലിസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ 21പേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ മയ്യില്‍ പൊലിസ് കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. റിമാന്‍ഡിലുളള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്ന് കാണിച്ച് മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിശോധിച്ച മജിസ്‌ട്രേറ്റ് ടി. പി അനില്‍ 29ന് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാറാത്ത് ആയുധപരിശീലന കേന്ദ്രം കണ്ടെത്തിയ സംഭവത്തെ കുറിച്ചുളള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസ്. പി രാഹുല്‍ ആര്‍. നായരാണ് കണ്ണൂര്‍ ഡി.വൈ. എസ്. പി പി. സുകുമാരന്റെ നേതൃത്വത്തില്‍ 21 അംഗ സംഘത്തെ നിയോഗിച്ചത്. 13 സി. ഐമാരും ഏഴ് എസ്. ഐമാരും സംഘത്തിലുണ്ട്. ഈ ടീം രണ്ടായി തിരിഞ്ഞാണ് കേസന്വേഷിക്കുക.
ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത 21മൊബൈല്‍ ഫോണുകളിലെ കാള്‍വിവരങ്ങളും മറ്റും ഒരുവിഭാഗം അന്വേഷിക്കും. രണ്ടാമത്തെ വിഭാഗം ലഘുലേഖകളുടെ ഉറവിടം, തണല്‍ എന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം എന്നിവയാണ് അന്വേഷിക്കുക.

Keywords: Kerala, Kannur, Narath, Popular Front, police, court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق