'മൂന്നാംകിട സിനിമാനടന്‍മാര്‍ക്കു നല്‍കുന്ന പരിഗണനപോലും എഴുത്തുകാര്‍ക്കില്ല'


m. mukundan
കണ്ണൂര്‍: മൂന്നാംകിട സിനിമാനടന്‍മാര്‍ക്കു നല്‍കുന്ന പരിഗണന പോലും സാഹിത്യരംഗത്ത് സ്ഥിര പ്രതിഷ്ഠനേടിയ എഴുത്തുകാര്‍ക്ക് സമൂഹം നല്‍കുന്നില്ലെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂര്‍ ശാഖയുടെ ഒന്നാംവാര്‍ഷികവും ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ 12പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാക്കാരനെ ഒരു പരിപാടിക്കു ക്ഷണിച്ചാല്‍ മൂന്നുലക്ഷം രൂപവരെ നല്‍കുമ്പോള്‍ സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്നവരെ വണ്ടിക്കൂലി നല്‍കി ഒതുക്കുകയാണ് ചെയ്യുന്നത്. പണത്തോടുളള ആര്‍ത്തികൊണ്ടല്ല ഇതുപറയുന്നത്. നീതി കേടിന്റെ പ്രശ്‌നമായി ഈവിഷയം സമൂഹം ചര്‍ച്ച ചെയ്യണം. കൈയില്‍ പണമുണ്ടെങ്കില്‍ പുസ്തകം പ്രസിദ്ധീകരിച്ച് വിപണിയിലിറക്കാമെന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. ഇതു സാഹിത്യമേഖലയ്ക്കു ഗുണമുണ്ടാക്കില്ല. ഇരുപത്തിയഞ്ചായിരം രൂപ കൈയിലുണ്ടെങ്കിലുല്‍ ആര്‍ക്കും പുസ്തകം പ്രസിദ്ധീകരിക്കാമെന്ന അവസ്ഥയാണ് ഇന്നുളളത്.

പുസ്തകങ്ങളെ ആദരിക്കുകയും ആരാധിക്കുകയും വേണം. ഗുണമേന്‍മയില്ലാത്ത പുസ്തകങ്ങള്‍ മദ്യക്കുപ്പികള്‍ പോലെ ഉപേക്ഷിക്കപ്പെടുന്നതാണെന്നും മുകുന്ദന്‍ പറഞ്ഞു. ജവഹര്‍ ലൈബ്രറിഹാളില്‍ നടന്ന ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എ.ആര്‍ തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. സി.വി ബാലകൃഷ്ണന്‍, ടി. എന്‍ പ്രകാശ്, പ്രഭാകരന്‍ പഴശ്ശി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, Kannur, M. Mukunthan, Journalist, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم