മയ്യില്‍: മയ്യിലില്‍ വന്‍സ്‌ഫോടക വസ്തുശേഖരംകണ്ടെത്തി. മയ്യില്‍ ടൗണില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുളള പെരുവങ്ങൂര്‍ കോളനിയിലെ മാരിയന്‍ വളപ്പില്‍ ഇബ്രാഹിമിന്റെ(55) വീട്ടില്‍ നിന്നാണ് ശനിയാഴ്ച വൈകിട്ട് സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് റെയ്ഡ് നടത്തിയത്.
15 തോട്ട, ഒമ്പതു റോള്‍ ഫ്യൂസ് വയര്‍,ഡിറ്റണേറ്റര്‍ 300, ജലാറ്റിന്‍ യൂണിറ്റ് (9) എന്നിവയാണ് കണ്ടെത്തിയത്. പുഴയില്‍ മത്സ്യബന്ധത്തിനും ക്വാറികളില്‍ കരിങ്കല്‍ പൊട്ടിക്കുന്നതിനുമായി തോട്ട നിര്‍മ്മിച്ചു നല്‍കുന്നയാളാണ് ഇബ്രാഹിം. ഇയാള്‍ക്ക് വെടിമരുന്നോ, സ്‌ഫോടക വസ്തുക്കളോ സൂക്ഷിക്കാനുളള ലൈസന്‍സില്ല.വീടിനകത്തെ അടുക്കളയിലെ മേശയ്ക്കുളളിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ ആര്‍ക്കൊക്കെയാണ് നല്‍കിയിരുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
ഇബ്രാഹിമിനെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Kerala, Kannur, Mayyil, Bomb, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق