കണ്ണൂര്‍: ഇടത്തട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മരുന്നുകള്‍ക്ക് അമിത വില നല്‍കേണ്ടിവരുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഈ രംഗത്ത് സഹകരണപ്രസ്ഥാനം നിലവില്‍ വന്നു. കൊച്ചി ആസ്ഥാനമാക്കിയാണ് കേരള സ്‌റ്റേറ്റ് റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പ്‌സ് കോ ഓപ്പറേറ്റീവ്‌സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ പതിനാലായിരം മെഡിക്കല്‍ ഷോപ്പ് ഉടമകളും ഇപ്പോള്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ആറായിരം മെഡിക്കല്‍ ഷാപ്പുകളില്‍ സംഘം വഴി മരുന്നു വില്‍പ്പന നടക്കും.
ഇപ്പോള്‍ മൂന്ന് ഇടത്തട്ടുകാരിലൂടെയാണ് മരുന്നുകള്‍ ഉപഭോക്താക്കളിലെത്തുന്നത്. ഇങ്ങനെ വരുമ്പോള്‍ വലിയ വില നല്‍കേണ്ടിവരുന്നത് സ്വാഭാവികമാണ്. സഹകരണ സംഘം കമ്പനിയില്‍ നിന്ന് നേരിട്ട് വില കുറച്ചു വാങ്ങി പതിനേഴു മുതല്‍ അറുപതു ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകള്‍ വില്‍ക്കുക. സംഘത്തിലെ എണ്ണായിരം എ ക്‌ളാസ്സ് അംഗങ്ങളുടെ ഷോപ്പുകളിലാണ് ആദ്യപടിയായി ഇത്രയും വില കുറച്ച് മരുന്നുകള്‍ നല്‍കാന്‍ കഴിയുക. രണ്ടായിരം രൂപയുടെ ഷെയര്‍ എടുത്തിട്ടുള്ള പതിനായിരത്തോളം അംഗങ്ങളുടെ ഷോപ്പിലും ഇതിനനുസരിച്ച വിലക്കിഴിവ് ലഭിക്കും. ക്രമേണ ഈ വിലക്കിഴിവ് എണ്‍പതു ശതമാനത്തോളമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിലക്കുറവും വില്‍പ്പന സംവിധാനവും ഏകീകരിക്കാന്‍ സംഘത്തിന് സംസ്ഥാനത്തുടനീളം ഒറ്റ സോഫ്‌റ്റ്വെയറില്‍ നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശരേഖകള്‍ അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഹകരണ സംഘം വഴി മരുന്നുകള്‍വില്‍ക്കുമ്പോള്‍ കടയുടമകള്‍ക്ക് ആദ്യഘട്ടത്തില്‍ മൂന്നുശതമാനം വരെ ലാഭം കുറയും എന്നാല്‍ വില്‍പ്പന വര്‍ദ്ധിക്കുമെന്നതുകൊണ്ട് നഷ്ടം വരുന്നില്ല.
സംസ്ഥാനത്ത് മരുന്നു പരിശോധനയ്ക്കായി ആറു ലബോറട്ടറികള്‍ സംഘം ആരംഭിക്കും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനാണിത്. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമേയുള്ളൂ. സൊസൈറ്റിയുടെ കണ്ണൂര്‍ ജില്ലാ ഓഫീസ് ഇന്ന് കാലത്ത് പതിനൊന്നു മണിക്ക് താണ പെലിക്കണ്‍ ബില്‍ഡിംഗില്‍ മീര മെഡിക്കല്‍സ് ഉടമ കെ.പി.സോമസുന്ദരം നിര്‍വഹിക്കും.

Keywords: Kerala, Kannur, Medicine, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق