കണ്ണൂര്‍: തളിപ്പറമ്പ് മേഖലയിലെ മത തീവ്രവാദ സ്വഭാവമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.കെ. സുബൈറിന്രെയും അനുജന്റെയും ബൈക്കുകള്‍ അര്‍ദ്ധരാത്രി കത്തിച്ചതിനെ കുറിച്ചുള്ള പൊലീസ് അന്വേഷണം അവരിലേക്ക് തന്നെയാണ് എത്തിച്ചേര്‍ന്നത്.
യൂത്ത് ലീഗ് പുഷ്പഗിരി ശാഖ സെക്രട്ടറി വടക്കാഞ്ചേരി മജീദിന്റെയും സംഘത്തിന്റെയും സഹായത്തോടെ സുബൈര്‍ തന്നെയാണ് ബൈക്കുകള്‍ കത്തിച്ചതെന്ന് വെളിപ്പെട്ടതോടെ പൊലീസ് തുടരന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സദാചാരപാലനത്തിന്റെ പേരില്‍ അക്രമം നടത്തുന്ന സംഘാംഗങ്ങളായ മുഹമ്മദലി, കൊക്ക താഹിര്‍ എന്നിവരെ ലീഗ് നേതൃത്വം ഗള്‍ഫിലേക്ക് നാടുകടത്തി. മജീദിനെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞതോടെയാണ് ഇവരെ നാട്ടില്‍ നിന്ന് മാറ്റിയത്. ഉന്നതര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ളതിന്റെ സൂചനയാണിത്. ഒരു എം.എല്‍.എയും സംസ്ഥാനനേതാവുമുള്‍പ്പെടെ ഇതില്‍ പങ്കാളിയായെന്നാണ് വിവരം.
തളിപ്പറമ്പ് സഹകരണ ആശുപത്രി, കേരള കോണ്‍ഗ്രസ് എം നേതാവ് ജോര്‍ജ് വടകരയുടെ മരമില്‍, മഴൂരിലെ രാമകൃഷ്ണന്‍ പണിക്കരുടെ അപ്‌ഹോള്‍സ്റ്ററി വര്‍ക്‌സ്, വെള്ളാവിലെ ശിവദാസന്റെ വുഡ് വര്‍ക്‌സ് എന്നിവ കത്തിച്ചതിലും തീവ്രവാദിസംഘത്തിന് പങ്കുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു.
അരിയില്‍ സംഘര്‍ഷ വേളയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ലീഗ് സംഘം പിടിയിലായിരുന്നു. അഭിഭാഷകരുടെ ഓഫീസിനും ഡിവൈ.എസ്.പിക്കും നേരെ ലീഗ് ആക്രമണമുണ്ടായിട്ടുണ്ട്. ജില്ലയില്‍ 136 കേസുകള്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതില്‍ അംബിക ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണംതട്ടിയതിന് കോരന്‍പീടികയിലെ പി.വി. റിയാസിന്റെയും റിവാജിന്റെയും പേരിലുള്ള കേസും പെടും. ലീഗ് തെളിക്കുന്ന വഴിക്കാണ് പൊലീസിന്റെ പോക്കെന്ന് തെളിയിക്കുന്നതാണിവ.
ഡി.വൈ.എഫ്.ഐ നേതാവും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ.കെ. വിനീഷിനെയും എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജറിനെയും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്താന്‍ ആവേശംകാട്ടുന്ന പൊലീസാണ് ലീഗ് ക്രിമിനലുകളുടെ കേസ് എഴുതിത്തള്ളാന്‍ ഒത്താശകാട്ടുന്നത്. ഇതിന് പിന്നില്‍ കണ്ണൂര്‍ എം.എല്‍.എയ്ക്കും പങ്കുണ്ടെന്ന് പി. ജയരാജന്‍ പറഞ്ഞു. ദേശീയ ഗെയിംസ് നടക്കുന്‌പോള്‍ വിനീഷിനെ രംഗത്തുനിന്ന് മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ഇത്തരം രാഷ്ട്രീയ കളികള്‍ക്ക് ഉത്തരമേഖലാ ഐ.ജി കൂട്ടുനില്‍ക്കുകയാണെന്നും പി. ജയരാഡന്‍ ആരോപിച്ചു.

Keywords: Kerala, Kannur, P. Jayarajan, Thaliparamba, CPM, IUML, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق