ട്രെയിന്‍യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച രണ്ടു യുവാക്കളെ റെയില്‍വെ പൊലിസ് അറസ്റ്റു ചെയ്തു. കോഴിക്കോട് മാറാട് സ്വദേശികളായ കുണ്ടത്തില്‍ വീട്ടില്‍ മുരുകേഷ്(27) വടക്കരക്കാട്ടി വീട്ടില്‍ സജിലേഷ്(24) എന്നിവരാണ് പിടിയിലായത്.

Murukesh Marad, Kozhikode
Murukesh
മംഗലാപുരം തിരുവനന്തപുരം എക്‌സ് പ്രസില്‍ ഞായറാഴ്ച്ച വൈകിട്ട് മൂന്നേകാലിനാണ് സംഭവം. ട്രെയിന്‍ കാസര്‍കോട് കഴിഞ്ഞ് കളനാട് തുരങ്കത്തിലൂടെ കടന്നുപോകുമ്പോഴാണ് എസ്. ത്രി കമ്പാര്‍ട്ട് മെന്റില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ കടന്നുപിടിച്ചത്.

പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ യുവക്കാളെ കൈക്കാര്യം ചെയ്തു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ ഇവരെ റെയില്‍വെ പൊലിസിന് കൈമാറി.

Sagilesh Vadakarakatty
Sagilesh
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് റെയില്‍വെ പൊലിസ് കേസെടുത്തു. കാസര്‍കോടുവച്ച് സംഭവം നടന്നതിനാല്‍ കേസ് കാസര്‍കോട് റെയില്‍വെ പൊലിസിനു കൈമാറി. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മുരുകേഷും സജിലേഷും ടൈല്‍സ് ജീവനക്കാരാണ്. കുമ്പളയില്‍ ജോലി കഴിഞ്ഞ് മംഗലാപുരത്ത് ട്രെയിന്‍മാര്‍ഗമെത്തിയ ഇവര്‍ തിരുവനന്തപുരം എക്‌സ് പ്രസ് പുറപ്പെടുമ്പോള്‍ അതില്‍ ചാടികയറുകയായിരുന്നു.

Keywords: Kerala, Kasaragod, Kannur, Train, girl, arrested, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم