സി.എം.പി-യു.ഡി.എഫില്‍ തന്നെ തുടരും


CMP flag
കണ്ണൂര്‍: രാഷ്ട്രീയ ചാഞ്ചാട്ടത്തിനിടയില്‍ നടന്ന സി. എം.പി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം യു.ഡി. എഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. രാഷ്ട്രീയസമീപനങ്ങളില്‍ വ്യക്തമായ തീരുമാനം കൈകൊളളാത്ത സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിഷ് ക്രിയത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

വിവാദവിഷയങ്ങളായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.വി രാഘവനെ സന്ദര്‍ശിച്ചവിഷയം എന്നിവ ഇന്നലെ ചര്‍ച്ചയായില്ല.ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തുടങ്ങുകയും വൈകിട്ട് നാലുമണിക്ക് മുമ്പ് അവസാനിക്കുകയും ചെയ്ത സമ്മേളനത്തില്‍ ചിലകോണുകളില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിനെതിരെയുണ്ടായ രൂക്ഷമായ വിമര്‍ശനങ്ങളല്ലാതെ മറ്റെന്നുമുണ്ടായില്ല.

സെക്രട്ടറിയേറ്റിന് നിര്‍ണ്ണായകമായ രാഷ്ട്രീയവിഷയങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നും പലപ്പോഴും പത്രങ്ങളിലും ചാനലുകളിലും വന്നതിനുശേഷമാണ് പ്രവര്‍ത്തകരും മറ്റു നേതാക്കളും പാര്‍ട്ടിക്കാര്യങ്ങളറിയുന്നുവെന്നും യോഗത്തില്‍ പങ്കെടുത്തചൂര്യായി ചന്ദ്രന്‍ വിമര്‍ശിച്ചു.

വ്യക്തമായി തീരുമാനമെടുക്കേണ്ട അവസരങ്ങളില്‍ നിഷ് ക്രിയത്വം പാലിക്കുന്നത് പാര്‍ട്ടി ഘടനയെ തകര്‍ക്കുമെന്ന് ചൂര്യായി ചൂണ്ടിക്കാട്ടി. നിലവിലുണ്ടായ രാഷ്ട്രീയസാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാനം മുഴുവന്‍ വാഹനപ്രചരണജാഥ നടത്തണമെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തീരുമാനമെടുത്തുവെങ്കിലും എം.വി.ആറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാഥ ആരുനയിക്കുമെന്ന വിഷയത്തില്‍ തട്ടി തീരുമാനം മാറ്റേണ്ടി വന്നു.

സി. എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്റെ അദ്ധ്യക്ഷതയില്‍ സി. പി.ജോണ്‍, പാട്യംരാജന്‍, എം.കെ കണ്ണന്‍, സി. എ അജീര്‍, എ. പിഅരവിന്ദാക്ഷന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.

Keywords: Kerala, Kannur, CMP, UDF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم