കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനടുത്ത് തോക്കും മാരകായുധങ്ങളുമായി വളയം സ്വദേശി പിടിയിലായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു.
പിണറായി വിജയനെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്ന് പിടിയിലായയാള്‍ പൊലിസിനോട് സമ്മതിച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സംശയകരമായി കണ്ട പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
Kunhikrishnan |
സംസ്ഥാനത്തെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ അപായപ്പെടുത്താനുളള ഗൂഡാലോചനയിലേക്കാണ് ഇതെല്ലാംവിരല്‍ ചൂണ്ടുന്നത്. ഈക്കാര്യം സര്‍ക്കാര്‍ ഗൗരവകരമായി പരിശോധിക്കണം. സംഭവത്തിലെ ദുരൂഹതകള്‍ നീക്കാന്‍ ഉന്നത തല അന്വേഷണം വേണമെന്നും പി.ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Keywords: Kerala, Kannur, CPM, Pinarai Vijayan, CPI, Police, P. Jayarajan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق