മട്ടന്നൂര്‍: ചാവശേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴേകാലിനാണ് അപകടം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തു വച്ച് ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന സംഗീതെന്ന സ്വകാര്യബസും മട്ടന്നൂരില്‍ നിന്നും ഉളിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോകാറുമാണ് കൂട്ടിയിടിച്ചത്.
ചാവശേരി മണ്ണപഴശി വിഷ്ണുക്ഷേത്രത്തിനു സമീപമുളള കുന്നിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ട്ടോകാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ബസ് ക്ഷേത്ര വളപ്പിലേക്ക് പാഞ്ഞുകയറി ചെങ്കല്‍ മതില്‍ തകര്‍ത്താണ് നിന്നത്.
കാറോടിച്ചിരുന്ന ഉളിയിലെ ഷഫീഖ്, അസ്മ, അലീമ, ഹയറുന്നീസ, നാസര്‍, അഹമ്മദ് കുഞ്ഞി, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷഫീഖിന്റെ നിലഗുരുതരമാണ്. നിസാര പരിക്കേറ്റ ബസ് യാത്രക്കാരായ നാലുപേരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
അപകടത്തെതുടര്‍ന്ന് മട്ടന്നൂര്‍ ഇരിട്ടി റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരിട്ടി സി. ഐ വി.വി മനോജ്, എസ്. ഐ വി. ആര്‍ മനോജ്, മട്ടന്നൂര്‍ എസ്. ഐ കെ.വി പ്രമോദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസും മട്ടന്നൂരില്‍ നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
Keywords: Kerala, Kannur, Car, accident, Mattanur, Bus, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق