മട്ടന്നൂര്‍: പി. ആര്. എന്‍. എസ്. എസ് കോളേജില്‍ എസ്. എഫ്. ഐ-എ.ബി.വി. പി സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11മണിയോടെയാണ് അക്രമം. കഴിഞ്ഞ വെളളിയാഴ്ച്ച കോളേജില്‍ എസ്. എഫ്. ഐ നടത്തിയ ഉപവാസ സമരത്തിനിടെ എ.ബി.വി. പി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ അക്രമം നടന്നത്. എ.ബി.വി. പി പ്രവര്‍ത്തകരെ എസ്. എഫ്. ഐക്കാര്‍ മര്‍ദ്ദിച്ചുവെന്ന് ചൊവ്വാഴ്ച പഠിപ്പുമുടക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ എസ്. എഫ്. ഐ യൂണിയന് ചെയര്മാന് പി.വി വിനീതിനെ ഒരു സംഘം എ.ബി.വി. പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ച് ഏറ്റുമുട്ടുകയായിരുന്നു. വിനീതിനെ മര്‍ദ്ദിച്ച എ.ബി.വി. പി പ്രവര്‍ത്തകരെ കോളജില്‍ നിന്നുംപുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ പി.മുരളീധരന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.

Keywords: Kerala, Kannur, Mattanur, SFI, ABVP, Attack, clash, police, college, students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق