അഞ്ചരക്കണ്ടി: ഇന്ത്യന്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന നയസമീപനങ്ങളാണ് യു.പി. എ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാനജനറല്‍ സെക്രട്ടറി എളമരംകരീം പറഞ്ഞു. അഞ്ചരക്കണ്ടിയില്‍ സി.ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തിന്റെഭാഗമായി സഹകരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയുടെ വികസനത്തിനു വേണ്ടി രാഷ്ടത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സഹകരണമേഖലയുടെ ഈറ്റില്ലമായ കേരളത്തില്‍ സഹകരണ മേഖലയുടെ അടിവേരിളകിയിരിക്കുകയാണ്. ഇന്ത്യയില്‍ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷനൊന്നുമില്ല. മിനിമം വേതനം പതിനായിരമാക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രം പാലിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ ബഡ്ജറ്റിലും സഹകരണ മേഖലയെ അവഗണിച്ചിരിക്കുകയാണ്.
അവശേഷിക്കുന്ന മൂന്നുകൊല്ലംകൊണ്ട് ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എം. മെഹബൂബ്, പി. എസ് മധുസൂദനന്‍, എം. സി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Ancharakandy, Elamaram Kareem, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق