കണ്ണൂര്‍: പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ്, പി.സന്തോഷ്, പി.കെ ശബരീഷ്, ബിജുകണ്ടക്കൈ, എം. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ബിനോയ് കുര്യന് സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് തടഞ്ഞു. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് വന്സുരക്ഷാസന്നാഹങ്ങള് ഒരുക്കിയിരുന്നു. ഡി.വൈ. എസ്. പി പി.സുകുമാരന്റെ നേതൃത്വത്തിലാണ് പൊലിസ് സുരക്ഷയൊരുക്കിയത്.
Keywords: Kerala, Kannur, DYFI, Collectorate march, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق