കണ്ണൂര്‍ BJPയില്‍ RSS ഇടപെടുന്നു: നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത

Kerala, Kannur, BJP, RSS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: സംഘപരിവാരം രാഷ്ട്രീയ എതിരാളികളില്‍ നിന്നും ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികള്‍ നേരിട്ട കണ്ണൂരില്‍ ബി.ജെ.പി സംഘടനാസംവിധാനം ഏറെ ദുര്‍ബലമെന്ന് വിലയിരുത്തല്‍. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുളള സാഹചര്യമുണ്ടായിട്ടും ബി.ജെ.പിയിലെ ഗ്രൂപ്പ് പോരും ചില നേതാക്കളുടെ തന്‍പോരിമയും സദാചാരമൂല്യങ്ങള്‍ കൈവിട്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങളും ബലിദാനികളേറെയുളള ജില്ലയില്‍ സംഘപരിവാര പ്രസ്ഥാനങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാക്കിയതായാണ് ആര്‍. എസ്. എസ് വിലയിരുത്തല്‍. സി.പി.എം മൂന്ന് പതിറ്റാണ്ടുകളായി നടത്തുന്ന കൊലപാതകരാഷ്ട്രീയത്തിന് നശിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയെ അഴിമതിക്കാരും ഗ്രൂപ്പ് കളിയുടെ ആശാന്‍മാരുമായ ചില നേതാക്കള്‍ക്ക് ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ടുകഴിഞ്ഞു. സര്‍വ്വത്ര അഴിമതിയാണ് ബി.ജെ.പി നേതാക്കളില്‍ ചിലര്‍ നടത്തുന്നത്.

ഇതുകൂടാതെ അണികള്‍ക്ക് മാതൃകയാവേണ്ട നേതാക്കളില്‍ ചിലര്‍ ലൈംഗീകാരോപണങ്ങളില്‍ കൂടി ഇപ്പോള്‍ പെട്ടിരിക്കുന്നു. ഈ സ്ഥിതിയില്‍ ഏറെക്കാലം മുന്നോട്ടു പോകാനില്ല. കേരളത്തില്‍ ആര്‍.എസ്. എസിന് ഏറ്റവും കൂടുതല്‍ ശാഖകളുളള ജില്ലകളിലൊന്നാണ് കണ്ണൂര്‍. സംഘപരിവാര്‍ പ്രസ്ഥാനത്തിനു വേണ്ടി നൂറുകണക്കിനാളുകള്‍ ബലിദാനികളായിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അംഗഭംഗം പറ്റി. പതിനായിരകണക്കിന് കുടുംബങ്ങള്‍ സി.പി.എം അക്രമണത്തെ തുടര്‍ന്ന് ഇന്നും കണ്ണീര്കുടിക്കുന്നു. ഇതൊക്കെ മറന്നുകൊണ്ടാണ് ചില ബി.ജെ.പി നേതാക്കള്‍ അഴിമതിയും തൊഴുത്തില്‍കുത്തും നടത്തുന്നതെന്നും ആര്‍. എസ്.എസ് വിലയിരുത്തുന്നു.

മാര്‍ച്ച് അവസാനത്തില്‍ നടക്കുന്ന ബി.ജെ.പി ജില്ലാ നേതൃ പുന:സംഘടനയില്‍ ശക്തമായി ഇടപെടാനാണ് ആര്‍.എസ്.എസ് തീരുമാനം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രതിനിധികളോ സംഘ് നിര്‍ദ്ദേശിക്കുന്നവരോ വേണം ജില്ലാസെക്രട്ടറിയാവാന്‍. നിലവിലുളള ജില്ലാ നേതൃത്വം പൂര്‍ണ്ണമായി മാറണം എന്നിങ്ങനെ പോകുന്നു ആര്‍. എസ്. എസ് നിര്‍ദ്ദേശങ്ങള്‍. നിലവില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ പി.പി രാഘവനോ വൈസ് പ്രസിഡന്റ് കെ.കെ വിനോദ് കുമാറോ നേതൃതലത്തില്‍ വരണമെന്നാണ് ആര്‍. എസ്. എസിന് താല്‍പ്പര്യം. കണ്ണൂരുകാരനായ പി.പി രാഘവന് ആര്‍. എസ്. എസുമായി അഭേദ്യമായ ബന്ധമുണ്ട്.

എന്നാല്‍ നിലവിലുളള നേതൃത്വത്തിന് പാനൂരിലെ ഒ.കെ വാസുവോ, പി.പി ദാമോദരനോ പ്രസിഡന്റായി വരണമെന്നാണ് താത്പര്യം. എന്നാല്‍ പാനൂരില്‍ ഒ.കെ വാസുവിനെതിരെ അണികള്‍ ഉയര്‍ത്തുന്ന ഗുരുതരമായ ആരോപണങ്ങളും എതിര്‍പ്പും ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാവുകയാണ്.

ബി.ജെ. പി ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് എന്നിവര്‍ക്ക് കണ്ണൂരിനെ സംബന്ധിച്ച് പല താത്പര്യങ്ങളുമുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ മറികടന്നുകൊണ്ട് ആര്‍. എസ്. എസിന് മുന്നോട്ടുപോകാനാവില്ല. എന്നാല്‍ കണ്ണൂരുകാരന്‍ തന്നെയായ സംസ്ഥാന പ്രസിഡന്റ് മുരളീധരന് ആര്‍.എസ്.എസ് നിര്‍ദ്ദേശം നല്‍കുന്നയാള്‍ തന്നെ നേതൃതലത്തിലേക്ക് വരണമെന്നാണ് താത്പര്യം.

Keywords: Kerala, Kannur, BJP, RSS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم