മുണ്ടേരിയില്‍ നിന്ന് പ്ലാസ്റ്റിക് ഔട്ട്

കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തില്‍ ഇനി പ്ലാസ്റ്റികിന് സ്ഥാനമില്ല. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ സന്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമാക്കി ഭസുസ്ഥിര' പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കിവരികയാണെന്ന് പ്രസിഡന്റ് സി. ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാലിന്യം ഉറപ്പിടത്തില്‍ തന്നെ സംസ്‌കരിക്കുക, സംസ്‌കരണ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, ബയോഗ്യാസ് പ്ലാന്റ്മണ്ണിര കമ്പോസ്റ്റ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വീടുകളില്‍ നിന്ന് ശേഖരിച്ച് റീസൈക്ലിംഗ് സെന്ററില്‍ എത്തിക്കുക തുടങ്ങിയവാണ് പ്രവര്‍ത്തനങ്ങള്‍.

പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് 40 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിരോധിക്കും. 8000 വീടുകളില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്യും. വീടുകളിലും കടകളിലും പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കാന്‍ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. പ്‌ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളായ ശുചിത്വവളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കും. പ്ലാസ്റ്റിക് ശേഖരിക്കാന്‍ വാഹനവും ഒരുക്കും. ഇതിന് വേണ്ട െ്രെഡവര്‍മാരെയും കുടുംബശ്രീയില്‍ നിന്നുതന്നെ പരിശീലനം നല്‍കി എടുക്കും.

പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 3.30ന് ജില്ലാ കളക്ടര്‍ രത്തന്‍ കേല്‍ക്കര്‍ നിര്‍വഹിക്കും. തലമുണ്ട വായനശാല പരിസരത്ത് നടക്കുന്ന പരിപാടിയില്‍ തുണിസഞ്ചി വിതരണം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി നിര്‍വഹിക്കുമെന്നും ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി കെ. രത്‌നാകരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി. ലത, പഞ്ചായത്ത് അംഗം കെ. പ്രകാശന്‍, പട്ടന്‍ ഭാസ്‌കരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, waste, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم