കണ്ണൂര്‍: വിശപ്പടക്കാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും വിളമ്പിയ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി കണ്ണൂരുകാര്‍ക്ക് കൊറിക്കാന്‍ ചിപ്‌സും ലഭിക്കും. മലബാര്‍ ഫ്രീഡം ചിപ്‌സ് ജയിലിലെ വില്‍പ്പനശാലകള്‍ വഴി ലഭിക്കും. രാവിലെ 10.30ന് ജയിലിന് മുന്നിലുള്ള വില്‍പ്പനശാലയില്‍ കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷൈജ ചിപ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
100 കിലോ പച്ചക്കായയുടെ ചിപ്‌സാണ് വ്യാഴാഴ്ച ജയിലിലെ അടുപ്പില്‍ വറുത്തെടുത്തത്. ഒരുകിലോ ഫ്രീഡം ചിപ്‌സിന് 180 രൂപയാണ് വില. വിപണിയില്‍ 220 രൂപയോളം വിലയുള്ളപ്പോഴാണ് 180 രൂപയ്ക്ക് ചിപ്‌സ് പായ്ക്കറ്റ് ലഭിക്കുക. 250 ഗ്രാം, 500 ഗ്രാം, ഒരു കിലോ പായ്ക്കറ്റുകള്‍ ലഭിക്കും. രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ചേര്‍ക്കാതെയാണ് ഇവിടെ ചിപ്‌സ് തയ്യാറാക്കുന്നതെന്നതുകൊണ്ടു തന്നെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതില്‍ നിന്നുണ്ടാവില്ല. ശുദ്ധമായ വെളിച്ചെണ്ണയിലാണ് പാചകം.
കേക്ക് ഉള്‍പ്പെടെയുള്ള ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയില്‍ അധികൃതര്‍. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഓവന്‍ കേക്ക് നിര്‍മ്മാണത്തിന് ആവശ്യമാണ്. ഇത് ലഭിക്കുന്നതിനുള്ള തടസമാണ് ഇനി നീങ്ങാനുള്ളത്. ഇതിന് മുന്പ് തന്നെ ലഡു, ജിലേബി, മിക്ചര്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
ദിവസം 40,000 ത്തോളം ചപ്പാത്തികളാണ് ജയില്‍ വില്പനശാലകള്‍ വഴി വിറ്റഴിയുന്നത്. 800 ഓളം ചിക്കന്‍ കറികളും 600 മുട്ടപച്ചക്കറി കറികളും ഇതേപോലെ വിറ്റഴിക്കുന്നു. കൂടാതെ ഇവിടെ കൃഷി ചെയ്ത പച്ചക്കറികളും വില്പന നടത്തി. സര്‍ക്കാരിലേക്ക് 54 ലക്ഷം രൂപ ഇതുവരെ ഫ്രീഡം ഭക്ഷണസാധനങ്ങളുടെ വില്പന വഴി കണ്ണൂര്‍ ജയിലില്‍ നിന്നും അടച്ചുകഴിഞ്ഞു.

Keywords: Kerala, Kannur, Jail, Chipps, banana, Police, inauguration, agriculture, food, bakery items, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق