'പാപ്പിലിയോ ബുദ്ധയുടെ സ്ഥാനം യാഥാര്‍ത്ഥ്യത്തിനും ഡോക്യുമെന്ററിക്കും ഇടയില്‍'

കണ്ണൂര്‍: യാഥാര്‍ത്ഥ്യത്തിനും ഡോക്യുമെന്ററിക്കും ഇടയിലാണ് 'പാപ്പിലിയോ ബുദ്ധ'യെന്ന സിനിമയുടെ സ്ഥാനമെന്ന് സംവിധായകന്‍ ജയന്‍ ചെറിയാന്‍ പറഞ്ഞു. പ്രസ്‌ക്‌ളബ്ബില്‍ സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ പീഡനങ്ങള്‍ നേരിടുകയാണ്. സമൂഹത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇത് ചിലരെയെങ്കിലും അസ്വസ്ഥമാക്കുന്നുവെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

 Kerala, Kannur, Pappilio, Documentry, Film, Cinema, Meet the press, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Jayan Cheriyan
കേരളത്തിലെ ദളിത് സമൂഹം വളരെ നാളുകളായി നിശബ്ദരായിരുന്നു. സ്വാതന്ത്ര്യസമരത്തിലും കര്‍ഷക സമരത്തിലും ഇവരെ പലരും ഉപയോഗിച്ചു. നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരാത്ത ഇവരില്‍ നിന്ന് 1990ന് ശേഷം ചില മുന്നേറ്റങ്ങളുണ്ടായി. ബുദ്ധിസത്തിലൂന്നിയുള്ള സ്വത്വവാദത്തിന്റെ ഈ ഉണരല്‍ സിനിമയില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം തീയേറ്ററിലേക്കെത്തിനിരിക്കുന്ന വേളയിലും പലതരത്തില്‍ വേട്ടയാടലുകള്‍ നടക്കുന്നതായി നിര്‍മ്മാതാവും നടനുമായ പ്രകാശ് ബാരെ പറഞ്ഞു. ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്നും ഇപ്പോഴും നിരീക്ഷണം നടക്കുകയാണ്. നല്ല സിനിമകള്‍ ഉണ്ടാക്കുന്‌പോള്‍ ചിലര്‍ സംശയത്തോടെ പിന്നാലെ നടക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ അഭിനയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടനും മീറ്റ് ദ പ്രസില്‍ പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.എന്‍. ബാബു അദ്ധ്യക്ഷനായി.

Keywords: Kerala, Kannur, Pappilio, Documentry, Film, Cinema, Meet the press, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم