ആറ് കോടി രൂപ അനുവദിച്ചു: മലബാര്‍ കാന്‍സര്‍ സെന്ററിന് കേന്ദ്ര അംഗീകാരം

Kerala, Kannur, Thalassery, Minister, medical, Cancer, treatment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തലശേരി: മലബാര്‍ റീജ്യയണല്‍ കാന്‍സര്‍സെന്റിന് കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ആറുകോടി രൂപ അനുവദിച്ചതായി മന്ത്രി വി. എസ് ശിവകുമാര്‍ അറിയിച്ചു. സാങ്കേതികമായി ഇനി മലബാര്‍ കാന്‍സര്‍ സെന്ററിനെ ടെറിഷ്യറി കാന്‍സര്‍സെന്ററായിയാണ് അറിയപ്പെടുക. തിരുവനന്തപുരം ആര്‍. സി.സിക്ക് ദേശീയപദവി നല്‍കി ഉയര്‍ത്തിയതിനും കേന്ദ്ര അംഗീകാരം നല്‍കിയിട്ടുണ്ട്. ആര്‍. സി.സിയുടെ ചികിത്സാസൗകര്യവും സംവിധാനവും മലബാര്‍ കാന്‍സര്‍സെന്ററിലും ഒരുക്കും.

ശ്വാസകോശസംബന്ധമായ കാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കും. ഇതിനായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും പത്തുലക്ഷം രൂപാവീതം നല്‍കും. മലബാറിലെ ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മലബാര്‍ കാന്‍സര്‍ സെന്ററില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്റില്‍ ചികിത്സ കഴിഞ്ഞ് മടങ്ങി പോകുന്ന രോഗികള്‍ക്ക് അതത് ജില്ലാ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നതിനുളള സൗകര്യവുമുണ്ടാക്കും. പാലക്കാട്, എര്‍ണാകുളം, കൊല്ലം ജില്ലാ ആശുപത്രികള്‍ക്ക്മരുന്ന് വാങ്ങാന്‍ 40ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സമഗ്രകാന്‍സര്‍ രോഗത്തെ കുറിച്ച് തിരുവനന്തപുരം ആര്‍.സി.സിയും മലബാര്‍ കാന്‍സര്‍ സെന്റര്‍റും സംയുക്തമായി പഠനം നടത്തും.

25 ഏക്കറില്‍ 150കോടിയുടെ വികസന പ്രവൃത്തികളുടെ പദ്ധതിയാണ് അധികൃതര്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്. നിലവില്‍ ജീവനക്കാരുടെ ഒഴിവ് നികത്താന്‍ 210 ജീവനക്കാരെ ഉടന്‍ നിയമിക്കാന്‍ അംഗീകാരം നല്‍കും. മലബാര്‍ കാന്‍സര്‍സെന്ററിന്റെ വികസനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്‍കിയതായും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: Kerala, Kannur, Thalassery, Minister, medical, Cancer, treatment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم