തളിപ്പറമ്പ്: ആയുധങ്ങളുമായി പതിയിരുന്നു വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച 17കാരനുള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പള്ളിക്കുളത്തിലുള്ളവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പറശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിനു സമീപമായിരുന്നു സംഭവം. പറശിനിക്കടവ് കുഴിച്ചാലിലെ ആദിത്യന്‍ ദിലീപി (20) നാണു വെട്ടേറ്റത്. നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച പള്‍സര്‍ ബൈക്കിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
ബഹളത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ അക്രമി സംഘത്തെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ചിറക്കല്‍ പള്ളിക്കുളത്തെ പാറവളപ്പില്‍ സച്ചിന്‍ (20), സുഹൃത്ത് രഞ്ജിത് (18), പള്ളിക്കുളത്തെ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്. മൂവരും കണ്ണൂരിലെ ഒരു പാരലല്‍ കോളജ് വിദ്യാര്‍ഥികളാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: നേരത്തെ ആദിത്യന്‍ദിലീപുമായി പ്രണയത്തിലായിരുന്ന യുവതി പിന്നീട് ഇയാളെ തഴയുകയും സച്ചിനുമായി പ്രണയത്തിലാവുകയും ചെയ്തു. ഇതിന്റെ വിരോധത്തില്‍ ആദിത്യന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവത്രെ. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി സച്ചിനോടു പറഞ്ഞിരുന്നു. ഈ വിരോധമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ സച്ചിനെയും രഞ്ജിത്തിനെയും തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ ജുവനൈല്‍ ഹോമിലേക്കയച്ചു.

إرسال تعليق