കണ്ണൂര്‍: സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളടക്കം മൂന്നു പേര് അറസ്റ്റില്‍. തൃക്കരിപ്പീര് ഉദിനൂര്‍ പരത്തിച്ചാലിലെ പാട്ടില്ലത്ത് റഫീഖ് (26), പടന്ന എടച്ചാക്കൈ എം.കെ. ഹൗസിലെ ഷഹീദ് (28), കണ്ണൂര്‍ തോട്ടടയിലെ മാണിക്ക്യ ഹൗസില്‍ കെ.പി. ശരത് (26) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ സി.ഐ. കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.
മൂന്നാം പീടികയിലെ സ്വര്‍ണ വ്യാപാരിയായ ഗംഗാധരന്റെ 2,14,000 രൂപയും പത്തേക്കാല് സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും കൊള്ളയടിച്ച കേസിലെ പ്രതികളാണിവര്‍. 2011 ഫെബ്രുവരി 17ന് ജ്വല്ലറി പൂട്ടി മാരുതികാറില്‍ പോയ ഗംഗാധരന് വീടിന്റെ മുന്നിലെത്തി ഗേറ്റ് തുറക്കുന്നതിനിടയിലാണ് പിന്തുടര്ന്നെത്തിയ സംഘം ഗംഗാധരന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടത്.
സംഘത്തില്‍ ഉള്‍പെട്ട രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവ് പടന്നയിലെ കെ.പി. ബഷീര്‍ എന്ന ആക്രി ബഷീറുമായി ബന്ധമുള്ള കവര്ചാസംഘമാണിവരെന്ന് പോലീസ് പറഞ്ഞു. കൊള്ളയടിച്ച സ്വര്‍ണം ഷഹീദിന്റെ പടന്നയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പിടിയിലായ മൂന്നംഗ സംഘം തൃശൂര്‍ ജില്ലയിലെ ജ്വല്ലറി കവര്‍ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kerala, Kannur, Padna, Youth, Arrest, Robbery, Police, Malayalam News.
إرسال تعليق