പാനൂര്‍: കണ്ണവത്ത് നിന്നും കാണാതായ അധ്യാപിക കാമുകനോടൊപ്പം ഹൈക്കോടതിയില്‍ ഹാജരായി. കണ്ണവത്തെ സഫീല (21) യാണു കാമുകനും അയല്‍വാസിയുമായ സിനിലിനോടൊപ്പം കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹാജരായത്. കഴിഞ്ഞ അഞ്ചിനാണു സഫീലയെ കാണാതായത്. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയിന്മേല്‍ കോടതി അന്വേഷണസംഘത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണസംഘത്തിനു വേണ്ടി കണ്ണവം എസ്‌ഐ എസ്. ശിവദാസന്‍ ഹൈക്കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് നല്‍കി. കോടതിയില്‍ ഹാജരായ സഫീലയെ നിബന്ധനകളോടെ മാതാവിനോടൊപ്പം വിട്ടയച്ചു. സഫീലയും സിനിലും മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. സഫീലയുടെ അനുമതി കൂടാതെ മറ്റൊരു വിവാഹം കഴിച്ചുകൊടുക്കരുതെന്നും രക്ഷിതാക്കളോട് കോടതി നിര്‍ദേശിച്ചു.
കാണാതായ അധ്യാപിക കാമുകനൊപ്പം കോടതിയില്‍
Unknown
0
إرسال تعليق