പയ്യന്നൂര്‍ : മദ്യലഹരിയില്‍ അഴിഞ്ഞാടി ഒടുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ അടക്കം ആറു പേര്‍ക്കെതിരെ കേസ്. മൂന്നുപേര്‍ പിടിയില്‍. തിങ്കളാഴ്ച രാത്രിയാണ് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന് പിറകിലുള്ള കെട്ടിടത്തിന് മുന്നില്‍ മദ്യലഹിരില്‍ പരസ്പരം ഏറ്റുമുട്ടിയത്. ബഹളവും വാക്കേറ്റവും നടന്നു കോണ്ടിരിക്കെ പയ്യന്നൂര്‍ എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴും പോലീസുകാരോട് എസ്.ഐയും സംഘവും തട്ടിക്കയറുകയായിരുന്നു. ഒടുവില്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാനിശ്ശേരി, കണ്ടോത്ത്, തായിനേരി സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ.യും മറ്റ് രണ്ടുപേരും ഓടിക്കളയുകയായിരുന്നു. ഓടിപ്പോയവര്‍ പിന്നീട് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്രെ.
പയ്യന്നൂരില്‍ സ്‌റ്റേഷന്‍ റൈറ്ററായി ജോലി ചെയ്തിരുന്നഎസ്.ഐ കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലംമാറിപ്പോയിട്ടും ക്വാര്‍ട്ടേഴ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെന്ന ആരോപണവുമുണ്ട്. പോലീസിന് ഒന്നടങ്കം മാനഹാനിയുണ്ടാക്കിയ എസ്.ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകുമെന്നറിയുന്നു.

إرسال تعليق