കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി. ജയരാജനെ ആക്രമിക്കാന്‍ കെ. സുധാകരന് എംപി ഗൂഢാലോചന നടത്തിയെന്നു മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ണൂരിലെത്തി. ഐജി ദര്‍ബേഷ് സാഹിബ്, എസ്പി ഉണ്ണിരാജ, സിഐ ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തിയ സംഘം പ്രശാന്ത്ബാബുവില് നിന്നു മൊഴിയെടുത്തു.
രാവിലെ 11 ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയ്ക്കു ഒന്നുവരെ തുടര്‍ന്നു. പ്രശാന്ത് ബാബു നേരത്തെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അന്വേഷണ സംഘത്തിനു മുന്നിലും ആവര്‍ത്തിച്ചതായാണ് അറിയുന്നത്. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആദ്യം തൃശൂര്‍ ഐജി ഗോപിനാഥിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്നു ദര്‍ബേഷ് സാഹിബിന് അന്വേഷണ ചുമതല കൈമാറുകയായിരുന്നു.

إرسال تعليق