കണ്ണൂര്‍: പൂട്ട്‌പൊളിച്ച് കയറിയ ശേഷം കടയ്ക്കകത്ത് തന്നെ ഉറങ്ങിപ്പോയ കവര്‍ച്ചക്കാരനെ കയ്യോടെ പിടിച്ചു. ജില്ലാശുപത്രി പരിസരത്ത് മില്‍മ ബൂത്തില്‍ കവര്‍ച്ചയ്‌ക്കെത്തിയ എടക്കാട് മമ്മാക്കടവിലെ പുതിയപുരയില്‍ അഷ്‌റഫ് (40) ആണ് തിങ്കളാഴ്ച രാവിലെ പിടിയിലായത്. രാത്രി ജില്ലാശുപത്രി പരിസരത്തെ കടകളിലും മറ്റും വ്യാപകമായ കവര്‍ച്ചയ്ക്ക് ശ്രമിച്ചയാളാണ് അഷ്‌റഫ്. രണ്ട് ഹോട്ടലുകള്‍, ഒരു മെഡിക്കല്‍ ഷാപ്പ്, കഞ്ഞി വില്‍പ്പന കേന്ദ്രം, സ്‌റ്റേഷനറി കട, ദണ്ഡുമാരിയമ്മന്‍ കോവിലിലെ ഭണ്ഡാരം എന്നിവ കുത്തിപ്പൊളിച്ചിരുന്നു. ഭണ്ഡാരത്തില്‍ നിന്ന് പണം അപഹരിച്ച ഇയാള്‍ മറ്റൊരിടത്ത് നിന്ന് ഒരു മൊബൈല്‍ ഫോണും അപഹരിക്കുകയായിരുന്നത്രെ. ഒടുവിലാണ് ഇയാള്‍ ഗണേശന്റെ മില്‍മ ബൂത്തില്‍ കയറിയത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അഷ്‌റഫ് അവിടെ കിടന്നുറങ്ങിപ്പോയി. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരന്‍ മുഹമ്മദ് ബഷീറാണ് അഷ്‌റഫ് ഉറങ്ങിക്കിടക്കുന്നത് കണ്ടത്. ഉയര്‍ത്തിയ ഷട്ടര്‍ ഉടന്‍ വലിച്ചു താഴ്ത്തി പരിസരവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പോലീസിലേല്‍പ്പിച്ചത്. രണ്ടായിരത്തോളം രൂപയും മൊബൈല്‍ ഫോണും അഷ്‌റഫില്‍ നിന്ന് കണ്ടെടുത്തു. നേരത്തെ ഒരു മോഷണക്കേസില്‍ പിടിയിലായിരുന്ന അഷ്‌റഫ് അടുത്ത കാലത്താണ് ജയിലില്‍ നിന്നിറങ്ങിയിരുന്നത്.
മില്‍മ ബൂത്തില്‍ ഉറങ്ങിപ്പോയ കവര്‍ച്ചക്കാരന്‍ പിടിയില്‍
Unknown
0
إرسال تعليق