കണ്ണൂര്‍: ഭാഷാധ്യപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, ഡി.എല്‍.ഇ.ഡി, എല്‍.ഡി.ഡി.സി കോഴ്‌സ് ബി.എഡിന് തുല്യമാക്കുക, ഹയര്‍സെക്കണ്ടറി ഭാഷാ പഠന നിയന്ത്രണം ഒഴിവാക്കുക, കരിക്കുലം കമ്മിറ്റിയില്‍ സംസ്‌കൃത ഭാഷ പ്രാതിനിധികളെ പരിഗണിക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് 19ന് രാവിലെ 10ന് ഭാഷാധ്യാപക ഐക്യവേദിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പി വി സൈനുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്ത സമ്മേളനത്തില്‍ ഭാഷാധ്യാപക ഐക്യവേദി ചെയര്‍മാന്‍ എ മുഹമ്മദ് കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ കെ കെ അബ്ദു ബഷീര്‍, ഖജാഞ്ചി സി അബ്ദുല്‍ അസീസ്, കോര്‍ഡിനേറ്റര്‍ കെ അബ്ദുറഹ്മാന്‍, എ ഐറിഷ്, എ പി ബഷീര്‍ സംബന്ധിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ ഭാഷാധ്യാപക ഐക്യവേദി ചെയര്‍മാന്‍ എ മുഹമ്മദ് കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ കെ കെ അബ്ദു ബഷീര്‍, ഖജാഞ്ചി സി അബ്ദുല്‍ അസീസ്, കോര്‍ഡിനേറ്റര്‍ കെ അബ്ദുറഹ്മാന്‍, എ ഐറിഷ്, എ പി ബഷീര്‍ സംബന്ധിച്ചു.
إرسال تعليق