ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധന ശേഖരാണാര്‍ത്ഥം ഓണംപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 23നു വ്യാഴാഴ്ച ദുബായ് ഷെയ്ക്ക് റാഷീദ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഗായകന്മാരും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ച് സ്‌റ്റേജ് ഷോ നടത്തുന്നു. കണ്ണൂര്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായികയും പിന്നണിഗായികയുമായ സിന്ധു പ്രേം, ഇളയനില ഫെയിം പ്രദീപ് കുമാര്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം നസീബ്, ഫസീല, ഗാന്ധര്‍വ്വ സംഗീതത്തിലെ ആദ്യത്തെ വിജയി നിഷാദ്, കൈരളി സിംഗ് അന്‍ഡ് വിന്‍ അവതാരക സുമി തുടങിയവരും മറ്റ് നിരവധി കലാകരന്മാരും പങ്കെടുക്കുന്ന വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും.
കേരളത്തിലെ പ്രമുഖ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ പി കെ ഓര്‍ക്കസ്ട്രയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.
'നിലാവ്' എന്ന് പേരില്‍ അണിയിച്ചൊരുക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ജൂലൈ 19 ന് വ്യാഴാഴ്ച 8.30നു അല്‍ ദീക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .യു എ ഇയിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

إرسال تعليق