പരിയാരത്ത് ആറൂ മാസത്തിനിടെ 75 സന്ധിമാറ്റ ശാസ്ത്രക്രിയകള്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ആറു മാസത്തിനിടെ 75 സന്ധി മാറ്റ ശാസ്ത്രക്രിയകള്‍ നടത്തിയതായി ഓര്‍ത്തോപിഡീക്‌സ് വിഭാഗം തലവന്‍ ഡോ. വി സുനില്‍ അറിയിച്ചു. ഇതില്‍ 55 മുട്ടുമാറ്റല്‍ ശാസ്ത്രക്രിയകളും 20ഇടുപ്പ് മാറ്റല്‍ ശാസ്ത്രക്രിയകളുമാണ് നടന്നത്്. മലബാറില്‍ ഇത്രയധികം ശാസ്ത്രക്രിയകള്‍ ചുരുങ്ങിയ ദിവസങ്ങളില്‍ നടത്തിയ ആദ്യ ആശുപത്രിയായാണ് പരിയാരം മെഡിക്കല്‍ കോള്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ 90ശതമാനവും സുഖം പ്രാപിച്ചതായും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.
സന്ധി മാറ്റ ശാസ്ത്രക്രിയകള്‍ക്ക്്് പരിയാരം മെഡിക്കല്‍ കോളേജ്് സ്വകാര്യ ആശുപത്രികളെക്കാണ് കുറഞ്ഞ തുകയാണ് ഈടാക്കുന്നത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള ശാസ്ത്രക്രിയാ രീതിയാണ് പരിയാരത്തെ ഓര്‍ത്തോപീഡിക്‌സ് ഡോക്ടര്‍മാര്‍ മാതൃകയാക്കുന്നത്. ആഗസ്ത് നാലിന് ഇന്ത്യന്‍ ഓര്‍ത്തോപീഡിക്്്‌സ്്് അസോസിയേഷന്റെ ബോണ്‍ ആന്റ് ജോയന്റ് ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്നു രോഗികള്‍ക്ക് സൗജന്യ സന്ധി മാറ്റല്‍ ശാസ്ത്രക്രിയകള്‍ നടത്തുമെന്നും ഡോ വി സുനില്‍ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍ത്തോപീഡിക്‌സ് യൂനിറ്റ്്് ചീഫ്്് ഡോ. എ ജെ ഷെരീഫ്, ഡോ.അജയ് രാധാകൃഷ്ണന്‍ സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم